നാദാപുരം: ഇയ്യംകോട് അനീഷിൻെറ വൃക്ക മാറ്റിവെക്കുന്നതിൻെറ ചികിത്സ സഹായത്തിലേക്ക് വേറിട്ട രീതിയിൽ പണം സമാഹരിച് ച് ബി.ടെക് വിദ്യാർഥികൾ മാതൃകയായി. കോഴിക്കോട് കുമാരസ്വാമി പ്രദേശത്തെ വടക്കുംവീട്ടിൽ രേഖവർമ ടീച്ചറുടെ മക്കളായ സച്ചിൻ വർമ, കിരൺ വർമ എന്നീ ബി.ടെക് വിദ്യാർഥികളാണ് യൂട്യൂബിലൂടെ ഗെയിം കളിച്ച് 60,000 രൂപ നേടിയത്. ഈ തുക ജീവകാരുണ്യ പ്രവർത്തനത്തിനായി വിനിയോഗിക്കണമെന്ന ആഗ്രഹപ്രകാരമാണ് ചികിത്സ സഹായ കമ്മിറ്റി ഭാരവാഹികൾക്ക് തുക കൈമാറിയത്. കമ്മിറ്റി ചെയർപേഴ്സൻ കെ. രമണി, കൺവീനർ പി. അശോകൻ, എ. ബാലൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.