യു.ഡി.എഫ് ധർണ നടത്തി

എളേറ്റിൽ: ത്രിതല പഞ്ചായത്തുകളുടെ ഫണ്ട് വെട്ടിക്കുറക്കുകയും വൈദ്യുതി ചാർജ് വർധിപ്പിക്കുകയും കാരുണ്യ ഫണ്ട് നിർത്തലാക്കുകയും ചെയ്ത കേരള സർക്കാറിൻെറ ജനവിരുദ്ധ സമീപനങ്ങളിൽ പ്രതിഷേധിച്ച് കിഴക്കോത്ത് പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി എളേറ്റിൽ വട്ടോളിയിൽ ധർണ നടത്തി. മണ്ഡലം മുസ്ലിംലീഗ് പ്രസിഡൻറ് വി.എം. ഉമ്മർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ വി.കെ. കുഞ്ഞായിൻകുട്ടി അധ്യക്ഷത വഹിച്ചു. സി.ടി. ഭരതൻ, എം.എം. വിജയകുമാർ, എം.എ. ഗഫൂർ, എൻ.സി. ഉസൈൻ, വി.കെ. അബ്ദുറഹിമാൻ, ടി.എം. രാധാകൃഷ്ണൻ, കെ.കെ. ജബ്ബാർ, പാട്ടത്തിൽ അബൂബക്കർ ഹാജി, സി.ടി. വനജ, പി.ഡി. നാസർ, സമദ് വട്ടോളി, കെ.പി. വിനോദ്, വി.പി. അഷ്റഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.