രാമനാട്ടുകര: ചേലേമ്പ്ര ഇടിമൂഴിക്കൽ ശ്രീ മഹാഗണപതി ക്ഷേത്രം മുതൽ ജമ്മു- കശ്മീരിലെ ലഡാക്ക് വരെ സേവ് ദ ഏർത്ത് എന്ന മുദ്രാവാക്യമുയർത്തി സൈക്കിൾ യാത്ര നടത്തിയ ടി.വി. ദിനീപിനെ ആദരിച്ചു. തെക്കുവീട്ടിൽ ചന്ദ്രൻെറയും രാജിയുടെയും മകനായ ദിനീപ് ജൂൺ അഞ്ചിനാണ് യാത്ര ആരംഭിച്ചത്. 'ഭൂമിയെ രക്ഷിക്കൂ' എന്ന സന്ദേശം വിളംബരം ചെയ്ത് കേരളം, കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഡൽഹി, ഹരിയാന, പഞ്ചാബ്, ചണ്ഡിഗഢ്, ഹിമാചൽപ്രദേശ്, ജമ്മു-കശ്മീർ എന്നിവിടങ്ങളിലായി 3605 കി.മീറ്റർ യാത്രചെയ്താണ് ലഡാക്കിലെത്തിയത്. സൈക്കിൾ തകരാറിലായ മൂന്നുദിവസം മുടങ്ങിയ യാത്ര 27 നാളുകൾ കൊണ്ടാണ് ഈ ദൂരം പിന്നിട്ടത്. ഞായറാഴ്ച മൂന്നരയോടെ തിരിച്ചെത്തിയ ദിനീപിന് ബി.ജെ.പി ഇടിമുഴിക്കൽ ശാഖയും കേരള പത്മശാലിയ സംഘവും ചേർന്നാണ് സ്വീകരണം നൽകിയത്. പ്രേമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചേലേമ്പ്ര പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് എം. പ്രതീഷ്, വാർഡ് അംഗം ദാമോധരൻ, വി.പി. ബിജു, ടി. മധു, മുരളീധരൻ, കെ.പി. ഉണ്ണികൃഷ്ണൻ, സി. കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.