കായണ്ണ ക്ഷേത്രത്തിലും കടകളിലും മോഷണം

പേരാമ്പ്ര: കായണ്ണ ഭഗവതീ ക്ഷേത്രത്തിലും നഗരത്തിലെ അഞ്ച് കടകളിലും വ്യാഴാഴ്ച രാത്രി മോഷണം. ക്ഷേത്രത്തിനു മുന്നി ലെ ഭണ്ഡാരവും റോഡരികിലെ ഭണ്ഡാരവും കുത്തി ത്തുറന്നാണ് മോഷണം നടത്തിയത്. ടൗണിലെ അഞ്ച് പെട്ടിക്കടകളിലും മോഷണം നടന്നു. കൊമ്പത്തത്ത് ഗംഗാധരൻ, നൂഞ്ഞിൽ കൃഷ്ണമൂർത്തി, പീടികക്കണ്ടി അസൈനാർ, ഇല്ലത്ത് കേളപ്പൻ എന്നിവരുടെ കടകളുടെ പൂട്ടാണ് പൊളിച്ചത്. സിഗരറ്റ് ഉൾപ്പെടെ സാധനങ്ങൾ കടകളിൽനിന്ന് നഷ്ടമായി. ക്ഷേത്ര ഭണ്ഡാരത്തിലെ പണം നാലു ദിവസം മുമ്പ് എടുത്തതിനാൽ വലിയ തുക മോഷണം പോയിട്ടില്ലെന്ന് കരുതുന്നു. മോഷ്ടാവിൻെറ ദൃശ്യങ്ങള്‍ ക്ഷേത്രത്തിലെ സി.സി ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. രാത്രി ഒന്നിനു ശേഷമാണ് മെലിഞ്ഞ് നീണ്ട ചെറുപ്പക്കാരന്‍ ഭണ്ഡാരം പൊളിക്കുന്നത്. പാൻറ്സും കോട്ടും ധരിച്ചെത്തിയ യുവാവിൻെറ കൈവശം ബാഗുമുള്ളതായി ദൃശ്യങ്ങളില്‍ കാണാമെങ്കിലും ആളെ വ്യക്തമല്ല. പേരാമ്പ്ര സി.ഐ ബിജുവിൻെറ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. എട്ടു മാസം മുമ്പ് റോഡരികിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയിരുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ട് ഇതുവരെ ഒരു തുമ്പും ലഭിച്ചിട്ടില്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT