ചേളന്നൂരിൽ ജപ്പാൻ കുടിവെള്ള പദ്ധതിക്ക് 26.43 സൻെറ് സ്ഥലം ഏറ്റെടുക്കാൻ ഉത്തരവ് ചേളന്നൂർ: തർക്കത്തെ തുടർന്ന് പ്രതി സന്ധിയിലായ ചേളന്നൂരിലെ ജപ്പാൻ കുടിവെള്ള പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിന് ജലവിഭവ വകുപ്പിൻെറ ഭരണാനുമതി. ചേളന്നൂർ ശ്രീനാരായണഗുരു കോളജിൻെറയും മറ്റു നാല് ഉടമസ്ഥരുടെയും കീഴിലുള്ള 26.43 സൻെറ് സ്ഥലം ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കാനാണ് ഭരണാനുമതിയായത്. കോളജിൻെറ 15.15 സൻെറും പി. ഉഷയുടെ 1.43, എൻ.പി. ചന്ദ്രമതിയുടെ 0.9, ഉണ്ണിമാധവൻ നായരുടെ 4.45, വി.കെ. ജയശ്രീയുടെ 4.45 സൻെറ് ഭൂമി എന്നിവയുൾപ്പെടെ 26.43 സൻെറ് ഭൂമി ഏറ്റെടുക്കാനാണ് ഉത്തരവായത്. പലതവണ ഉദ്യോഗസ്ഥതലത്തിൽ ചർച്ചകൾ നടന്നെങ്കിലും സാേങ്കതികക്കുരുക്കിൽപെട്ട് സ്ഥലം ഏറ്റെടുക്കൽ നടപ്പായില്ല. ചീഫ് സെക്രട്ടറിയുടെ കീഴിെല സംസ്ഥാനതല എംപവേഡ് കമ്മിറ്റി ചർച്ച ചെയ്ത് ഭൂമി വിലയ്ക്ക് വാങ്ങാൻ കലക്ടർക്ക് അനുമതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.