ഫറോക്ക്: മണ്ണൂർ വടക്കുമ്പാട് എസ്.കെ.എസ്.എസ്.എഫ്, വോയ്സ് ഓഫ് വടക്കുമ്പാട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഇഫ്താർ മീറ്റും ഉന്നത വിജയികളെ ആദരിക്കലും നടത്തി. എസ്.എസ്.എൽ.സി, പ്ലസ് ടു, സമസ്ത പൊതുപരീക്ഷയിൽ ഫുൾ എ പ്ലസ്, ടോപ് പ്ലസ് ലഭിച്ച ഉന്നത വിജയം കരസ്ഥമാക്കിയ അമൽ മുഹമ്മദ് , അസ്ലഹ്, ടി.പി നൂറാ ഫാത്തിമ, ഖദീജ റഫ, ഇസ്രത്ത്, ദിയ ഫാത്തിമ എന്നീ വിദ്യാർഥികളെ പ്രത്യേക ഉപഹാരം നൽകി അനുമോദിച്ചു. എൻ.വി. അനസ് മണ്ണൂർ അധ്യക്ഷത വഹിച്ചു. എസ്.കെ.ജെ.എം ജില്ല സെക്രട്ടറി പി. ഹസൈനാർ ഫൈസി ഉദ്ഘാടനം ചെയ്തു. മുജീബ് റഹ്മാൻ ഫൈസി പുല്ലൂർ അവാർഡുകൾ വിതരണം ചെയ്തു. സുഹൈൽ വാഫി ഉഗ്രപുരം, ടി.പി. അലി അസ്കർ മുസ്ലിയാർ, കെ. ഹുസൈൻ ഹാജി, പി.കെ. ചേക്കുട്ടി ഹാജി, ബീരാൻകോയ, ഹാരിസ്, പി.എ അർഷദ്, കെ. ഷെഫീഖ്, സി. മുർഷിദ്, എ.പി ഷഹസൂർ, ടി. റമീസ്, വി.എം. മുബശ്ശിർ എന്നിവർ സംസാരിച്ചു. സി. ഫൗസാൻ സ്വാഗതവും കെ. സുഹൈൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.