ബാവുപ്പാറയിലെ ക്വാറി പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവ്

തിരുവള്ളൂർ: ബാവുപ്പാറയിലെ വിവാദ ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കാൻ തഹസിൽദാരുടെ ഉത്തരവ്. ആയഞ്ചേരി വില്ലേജി ൽ ബ്ലോക് നമ്പർ 60ൽ 498ൽ തുടങ്ങി വ്യത്യസ്ത സർവേ നമ്പറുകളിൽ പ്രവർത്തിക്കുന്ന ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കാനാണ് കഴിഞ്ഞ ദിവസം വടകര തഹസിൽദാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ക്വാറിക്ക് നിയമാനുസൃത ലൈസൻസുകൾ നിലവിലില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ക്വാറി ആയഞ്ചേരി വില്ലേജിലാണെങ്കിൽ ഇതിൻെറ പ്രവർത്തനഫലമായി ദുരിതം അനുഭവിക്കുന്നത് തിരുവള്ളൂർ പഞ്ചായത്തിലെ ബാവുപ്പാറ നിവാസികളാണ്. ക്വാറിയുടെ പ്രവർത്തനം നിർത്തണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ നാട്ടുകാർ ആഴ്ചകളായി സമരത്തിലാണ്. പാറ പൊട്ടിക്കുമ്പോഴുണ്ടാകുന്ന കരിങ്കൽ ചീളുകൾ വീടുകൾക്ക് ഭീഷണി ഉയർത്തുന്നതായി ആക്ഷൻ കമ്മിറ്റി കുറ്റപ്പെടുത്തി. പരിസ്ഥിതി താളം തെറ്റുന്നതോടെ പരിസര പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. അതിനിടെ, ക്വാറി മാഫിയയുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി പ്രവർത്തകരെ കൈയേറ്റം ചെയ്തതായി ആരോപണമുയർന്നിട്ടുണ്ട്. സംഭവത്തിൽ ആക്ഷൻ കമ്മിറ്റി യോഗം പ്രതിഷേധിച്ചു. മാതാണ്ടി ബാബു, കെ.സി. അൻവർ, പി.എം. സജിത്ത്, കെ.സി. ജുനൈദ്, പ്രജിത്ത്, സി.കെ. ശരീഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.