ബാലുശ്ശേരി ടൗണിലെ ഡ്രെയിനേജ് നിർമാണം; കുടിവെള്ള വിതരണം സ്തംഭിച്ചു

ബാലുശ്ശേരി: ബാലുശ്ശേരി ടൗണിലെ ഡ്രെയിനേജ് നിർമാണത്തിൻെറ ഭാഗമായി കുടിവെള്ള വിതരണ പൈപ്പ് മുറിച്ചുമാറ്റിയതോടെ കുടിവെള്ള വിതരണം സ്തംഭിച്ചു. എട്ടാം വാർഡിലെ തഞ്ചാലക്കുന്ന് ഹരിജൻ കോളനിയിലെയും പരിസരത്തെയും 38 ഓളം വീട്ടുകാർക്കും പൊന്നരംതെരു അംഗൻവാടിയിലേക്കുമുള്ള കുടിവെള്ള വിതരണ പമ്പിങ് ലൈനാണ് വൈകുണ്ഠത്തിൽ ഡ്രെയിനേജ് നിർമാണത്തിനിടെ മുറിച്ചുമാറ്റിയത്. ഇതു മൂലം കോളനി പ്രദേശത്തേക്കുള്ള കുടിവെള്ള വിതരണം കഴിഞ്ഞ രണ്ടുദിവസമായി മുടങ്ങിയിരിക്കയാണ്. വൈകുണ്ഠത്തിൽ റോഡോരത്തെ പഞ്ചായത്ത് കിണറിൽ നിന്നാണ് തഞ്ചാലക്കുന്ന് കോളനിയിലേക്ക് കുടിവെള്ളമെത്തിക്കുന്നത്. പൊതുമരാമത്ത് വകുപ്പിൻെറ നേതൃത്വത്തിലാണ് ഡ്രെയിനേജ് നവീകരണ പ്രവൃത്തികൾ നടക്കുന്നത്. റോഡിൻെറ ഇരുഭാഗങ്ങളിലും ഡ്രെയിനേജ് നിർമാണ പ്രവൃത്തി നടക്കുന്നുണ്ട്. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമാണ് തഞ്ചാലക്കുന്നു പ്രദേശം. വാർഡ് അംഗത്തിൻെറ നേതൃത്വത്തിൽ പഞ്ചായത്തധികൃതർക്ക് പരാതി നൽകിയിട്ടുണ്ടെങ്കിലും പഞ്ചായത്ത് നിസ്സംഗത പുലർത്തുകയാണ്. കുടിവെള്ള വിതരണ പൈപ്പ് ലൈൻ പുനഃസ്ഥാപിക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.