പേരാമ്പ്ര: വാട്ടര്‍ അതോറിറ്റി ഓഫിസിനു മുന്നില്‍ കാവിലുംപാറ പഞ്ചായത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ധര്‍ ണ നടത്തി. കാവിലുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ ജോര്‍ജിൻെറ നേതൃത്വത്തിലാണ് പേരാമ്പ്രയിലെ ഓഫിസിനു മുന്നിൽ ധർണ നടത്തിയത്. പഞ്ചായത്തില്‍ 22 ദിവസമായി കുടിവെള്ളം ലഭിക്കാതായതോടെയാണ് ജനപ്രതിനിധികൾ സമരത്തിനിറങ്ങിയത്. മോട്ടോറിന് തകരാര്‍ സംഭവിച്ചതിനാലാണ് കുടിവെള്ളം മുടങ്ങിയതെന്നാണ് അധികൃതരുടെ മറുപടി. തൊട്ടില്‍പാലത്ത് പല ഹോട്ടലുകളും വെള്ളം ലഭിക്കാത്തതിനാല്‍ അടച്ചിട്ടിരിക്കുകയാണ്. പല വീടുകളിലും വെള്ളമില്ലാത്തതിനാല്‍ ആളുകള്‍ ബന്ധുവീടുകളിലേക്ക് മാറിത്താമസിച്ചിരിക്കുകയാണെന്ന് ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി. വെള്ളമെത്തിക്കുന്നതുവരെ ധര്‍ണ തുടരാനാണ് കാവിലുംപാറ പഞ്ചായത്ത് അധികൃതരുടെ തീരുമാനം. പഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ ജോര്‍ജ്, വൈസ് പ്രസിഡൻറ് പി.പി. ചന്ദ്രന്‍, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ പുഷ്പ തോട്ടിന്‍ചിറ, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി. സുരേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.പി. ഷംസീര്‍, അല്ലി ബാലചന്ദ്രന്‍, കെ.കെ. മോളി, റീന കുര്യന്‍, സി.ആര്‍. സുരേഷ്, നൈസി ജോസ് എന്നിവര്‍ ധര്‍ണയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.