സ്കൂളിൻെറ അടുക്കളയിൽ കരിങ്കല്ല് കൂട്ടിയിട്ടതായി പരാതി അത്തോളി: സ്കൂളിൻെറ അടുക്കളയിൽ അടുപ്പുകൾ മൂടി കരിങ്കല്ല് കൂട്ടിയിട്ടതായി പരാതി. കുന്നത്തറ എ.എം എൽ.പി സ്കൂളിലെ അടുക്കളയാണ് കരിങ്കല്ല് നിറച്ച് ഉപയോഗശൂന്യമാക്കിയത്. സ്കൂൾ മാനേജറുടെ ബന്ധുവിൻെറ പേരിെല തൊട്ടടുത്ത സ്ഥലത്തെ മതിൽ പൊളിച്ച കരിങ്കല്ലുകളാണ് അടുക്കളയിൽ കൂട്ടിയിട്ടത്. നിലവിലെ അടുക്കള പൊളിച്ചുമാറ്റണമെന്ന് മാനേജർ ആവശ്യപ്പെട്ടതായി ഹെഡ്മാസ്റ്റർ രജിത് കുമാർ പറഞ്ഞു. സ്കൂൾ അടച്ചുപൂട്ടാൻ സർക്കാറിലേക്കെഴുതിയെങ്കിലും അനുമതി കിട്ടാത്തതിനാൽ സ്കൂൾ ഇല്ലാതാക്കാനുള്ള ശ്രമമാണിതെന്ന് വാർഡ് അംഗം ബിന്ദു കോറോത്ത് ആരോപിച്ചു. വാർഡ് അംഗത്തിൻെറയും പ്രഥമാധ്യാപകൻെറയും പരാതിയെത്തുടർന്ന് കൊയിലാണ്ടി എ.ഇ.ഒ പി.പി. സുധ മാനേജറോട് അടുക്കള തുറന്നുകൊടുക്കാനാവശ്യപ്പെട്ടിട്ടുണ്ട്. ഉള്ള്യേരി പഞ്ചായത്തിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ വിളംബര ജാഥ ഈ വിദ്യാലയത്തിൽനിന്നായിരുന്നു ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.