കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖലയുടെ നേതൃത്വത്തിൽ നാരങ്ങാത്തോട് യൂണിറ്റിൽ ബാലജ്യോതി കുട്ടികൾക്കായി കോടഞ് ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫ്രാൻസിസ് ചാലിൽ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഫാ. ജേക്കബ് ചുണ്ടേക്കാട് അധ്യക്ഷതവഹിച്ചു. ഫാ. ജോൺ പനച്ചിപ്പറമ്പിൽ മുഖ്യസന്ദേശം നൽകി. കോഡിനേറ്റർ ലിസി റെജി, യൂണിറ്റ് പ്രസിഡണ്ട് രാജു വള്ളിക്കാട്ടിൽ, ജോസഫ് വണ്ടമാക്കൽ, ഗ്രേസിക്കുട്ടി വർഗീസ്, ജോസ് കുറൂർ, ഓമന സണ്ണി തുടങ്ങിയവർ സംസാരിച്ചു. ജാൻസി ചെറിയാൻ, ഷൈനി തോമസ്, ഓമന മോഹൻ, ജെസ്സി രാജു എന്നിവർ ക്ലാസെടുത്തു. പഠനോപകരണങ്ങൾ വിതരണം ചെയ്തു കോടഞ്ചേരി: പെയിൻ ആൻഡ് പാലിയേറ്റീവ് കോടഞ്ചേരി യൂണിറ്റ് കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പാലിയേറ്റീവ് പ്രസിഡൻറ് കെ എം പൗലോസ് വിതരണോദ്ഘാടനം നിർവഹിച്ചു. ബേബി ഈന്തലാംകുഴിയിൽ, പി ഇ തോമസ്, സോമിനി ഷാജി, പൗലോസ് ചെമ്പാട്ട്, ജോസ് മണ്ണകത്ത്, ജോസഫ് മുട്ടത്ത്കുടിയിൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.