സ്‌നേഹവിരുന്ന് സംഘടിപ്പിച്ചു കൊടിയത്തൂർ: സ്‌നേഹവും സൗഹൃദവും ഊട്ടിയുറപ്പിച്ച് തോട്ടുമുക്കത്തെ മാടാമ്പിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സ്‌നേഹവിരുന്ന് ശ്രദ്ധേയമായി. കോഴിക്കോട് ജില്ല പ്രസിഡന്റ് അസ്‌ലം ചെറുവാടി പ്രദേശത്തെ നിര്‍ധന കുടുംബങ്ങള്‍ക്കുള്ള റിലീഫ് കിറ്റ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ചടങ്ങില്‍ ആദരിച്ചു. വിജയികള്‍ക്കുള്ള ഉപഹാരം ഫ്രറ്റേണിറ്റി മൂവ്‌െമൻറ് ജില്ല പ്രസിഡൻറ് റഹീം ചേന്ദമംഗല്ലൂര്‍ സമ്മാനിച്ചു. പ്രദേശത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും വെല്‍ഫെയര്‍പാര്‍ട്ടി സൗജന്യമായി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ചാലില്‍ അബ്ദു അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സണ്ണി വെള്ളാഞ്ചിറ, യു.ഡി.എഫ് ചെയര്‍മാന്‍ മജീദ് പുതുക്കുടി, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡൻറ് കരീം പഴങ്കല്‍, ശംസുദ്ദീന്‍ ആനയാംകുന്ന്, ലിയാഖത്തലി മുറമ്പാത്തി, ശംസുദ്ദീന്‍ ചെറുവാടി, ബിയ്യക്കുട്ടി തോട്ടുമുക്കം, ജ്യോതിബാസു കാരക്കുറ്റി, റഫീഖ് കുറ്റ്യോട്ട്, റഷീദ് മുന്‍ഷി, ഗിരിജ മാടാമ്പി എന്നിവര്‍ സംസാരിച്ചു. സാലിം ജീറോഡ് സ്വാഗതവും ബാവ പവര്‍വേള്‍ഡ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.