ചികിത്സ സഹായം തേടുന്നു

കൊടുവള്ളി: ആറങ്ങോട് പടിപ്പുരയ്ക്കല്‍ ചന്ദ്രന്‍ ഹൃദയ സംബന്ധമായ അസുഖത്തെ തുര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോള ജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഹൃദയ ധമനികളില്‍ കണ്ടെത്തിയ തടസ്സങ്ങള്‍ നീക്കാന്‍ അടിയന്തര ശസ്ത്രകിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിർദേശിച്ചിരിക്കുകയാണ്. ഭാര്യയും വിദ്യാർഥികളായ രണ്ടു കുട്ടികളും ഉള്‍പ്പെടുന്ന കൂലിപ്പണിക്കാരനായ ചന്ദ്രൻെറ കുടുംബത്തിന് ചികിത്സക്ക് ആവശ്യമായി വരുന്ന ഭീമമായ തുക കണ്ടെത്താന്‍ കഴിയാത്തതിനാല്‍ കാരാട്ട് റസാഖ് എം.എല്‍.എ മുഖ്യരക്ഷാധികാരിയും, കൊടുവള്ളി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഷറീഫ കണ്ണാടിപ്പൊയില്‍, കൗണ്‍സിലര്‍മാരായ കെ. ബാബു, ഇ.സി. മുഹമ്മദ്, കെ. ശിവദാസന്‍, ഒ.പി. ഷീബ, എന്നിവര്‍ രക്ഷാധികാരികളായും കൗണ്‍സിലര്‍ യു.കെ. അബൂബക്കര്‍ ചെയര്‍മാനും, കെ .കെ. അഖിലേഷ് ജന. കണ്‍വീനറും സി.കെ. പവിത്രന്‍ ട്രഷററായും ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിച്ചു. കനറാ ബാങ്ക് കൊടുവള്ളി ശാഖയില്‍ 3487101012475 എന്ന നമ്പറില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐ.എഫ്.എസ്‌ കോഡ്: സി.എന്‍.ആര്‍.ബി. 0003487.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.