കോടഞ്ചേരി: യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നഭ്യർത്ഥിച്ച് യു.ഡി.എസ്.എഫ് തിരുവമ്പാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലുള്ള കലാജാഥക്ക് കോടഞ്ചേരിയിൽ സ്വീകരണം നൽകി. യു.ഡി.എഫ് ചെയർമാൻ കെ.എം. പൗലോസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലിസി ചാക്കോ, മുസ്ലിംലീഗ് മണ്ഡലം സെക്രട്ടറി ഇബ്രാഹിം തട്ടൂർ, പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് വിൻസൻെറ് വടക്കെ മുറിയിൽ, പ്രിൻസ് പുത്തൻകണ്ടം, അബൂബക്കർ മൗലവി, എം.എസ്.എഫ് മണ്ഡലം പ്രസിഡൻറ് ഷാജു റഹ്മാൻ, കെ.എസ്.യു മണ്ഡലം പ്രസിഡൻറ് ഉനൈസ് , അബ്ദുറഹിമാൻ, അസ്നിൽ, അഫ്സൽ, തൻസീർ, അബ്ദുൽ കഹാർ, ഷിബു മണ്ണൂർ, ഷിജു കൈതക്കുളം, ബിജു ഓത്തിക്കൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.