മൂന്നു​ മുന്നണികൾക്കും ഒരേ നയമെന്ന്​

കോഴിക്കോട്: മൂന്നു മുന്നണികളും ഒരേ നയമാണ് പിന്തുടരുന്നതെന്നും ഏതു പാർട്ടി അധികാരത്തിൽ വന്നാലും മുതലാളിമാരുടെ താൽപര്യങ്ങളാണ് സംരക്ഷിക്കുന്നെതന്നും എസ്.യു.സി.െഎ (കമ്യൂണിസ്റ്റ്) കേന്ദ്രകമ്മറ്റി അംഗം െക. ശ്രീധർ. യു.പി.എ സർക്കാറിൻെറ പത്ത് വർഷത്തെ ഭരണം ദുസ്സഹമായതോടെയാണ് ബി.ജെ.പിക്ക് അധികാരത്തിലേക്കുള്ള വഴിയൊരുങ്ങിയതെന്ന് അേദ്ദഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഒരിക്കൽ തൂത്തെറിഞ്ഞ കോൺഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കുന്നതുെകാണ്ട് പ്രയോജനമില്ല. ജനവിരുദ്ധ നടപടികൾക്കെതിരെ ജനാധിപത്യപ്രക്ഷോഭങ്ങൾ വളർത്താൻ ശ്രമിക്കുന്ന എസ്.യു.സി.െഎ (കമ്മ്യൂണിസ്റ്റ്) സ്ഥാനാർഥികളെ വിജയിപ്പിക്കണെമന്നും അദ്ദേഹം അഭ്യർഥിച്ചു. കോഴിക്കോട് മണ്ഡലം സ്ഥാനാർഥി എ. ശേഖർ, പി.കെ. തോമസ് എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.