കോഴിക്കോട്: മലപ്പുറം ഗവ. കോളജിൽ ദേശവിരുദ്ധ പോസ്റ്റർ പതിച്ചെന്ന പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട റിൻഷാദിനെ വീട്ടി ൽ കയറി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഘ്പരിവാർ ഗുണ്ടകളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് പി.എം. സാലിഹ് ആവശ്യപ്പെട്ടു. ആസൂത്രിതമായി സംഘടിച്ചെത്തിയ സംഘ്ഭീകരർ ജെ.എൻ.യുവിലെ നജീബിനെപ്പോലെ ഇല്ലാതാക്കുമെന്നാണ് റിൻഷാദിനെ ഭീഷണിപ്പെടുത്തിയത്. മുസ്ലിംകൾക്കും മറ്റുമെതിരെയുള്ള ആൾക്കൂട്ട അക്രമങ്ങൾ കേരളത്തിൽ ഇല്ലാതെ സംരക്ഷിക്കുന്നത് ഞങ്ങളാണെന്ന് മേനിനടിക്കുന്ന സർക്കാറും പൊലീസും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ ധൈര്യം കാണിക്കണമെന്നും റിൻഷാദിനും കുടുംബത്തിനും സംരക്ഷണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മർദനമേറ്റ റിൻഷാദിനെ അദ്ദേഹം സന്ദർശിച്ചു. ജനറൽ സെക്രട്ടറി ഉമർ ആലത്തൂർ, വൈസ് പ്രസിഡൻറ് സമദ് കുന്നക്കാവ്, സംസ്ഥാന സമിതി അംഗം സാദിഖ് ഉളിയിൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.