പൂവാട്ടുപറമ്പിൽ തീപിടിത്തം

കുറ്റിക്കാട്ടൂർ: പൂവാട്ടുപറമ്പ് ടൗണിൽ ഹാപ്പി ഗ്രൂപ്പി​െൻറ കിൽബാൻ ഫുഡ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡി​െൻറ േഗാഡ ൗണോടു ചേർന്ന ഷെഡിൽ തീപിടിത്തം. ഷെഡിൽ സൂക്ഷിച്ച കാർട്ടണുകൾക്കും ഹാർഡ്േബാർഡ് പെട്ടികൾക്കുമാണ് തീപിടിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് 11.30ഒാടെയാണ് സംഭവം. വെള്ളിമാടുകുന്നിൽനിന്ന് ഫയർഫോഴ്സി​െൻറ രണ്ടു യൂനിറ്റ് സ്ഥലത്തെത്തിയെങ്കിലും അതിനുമുമ്പുതന്നെ ജീവനക്കാരും മറ്റും ചേർന്ന് തീയണച്ചു. കാര്യമായ നാശനഷ്ടങ്ങളില്ല. നാശോന്മുഖമായി കച്ചേരികുളം മാവൂർ: ഒരു നൂറ്റാണ്ടോളം പഴക്കമുള്ള പള്ളിയോൾ കച്ചേരികുളം നശിക്കുന്നു. പരിസരത്തെ നിരവധി കുടുംബങ്ങളുടെ ആശ്രയമായ കുളം കുറ്റിച്ചെടികളും പായലും നിറഞ്ഞ അവസ്ഥയിലാണ്. കൽപടവുകളും പാർശ്വഭിത്തികളും തകർന്നിട്ടുണ്ട്. കൽപടവുകൾ തകർന്നതിനാൽ കുളത്തിൽ ഇറങ്ങാൻതന്നെ പ്രയാസമാണ്. സമീപത്തെ കുന്നിൻപ്രദേശങ്ങൾ ജലദൗർലഭ്യം നേരിടുന്ന പ്രദേശങ്ങളാണ്. കുളിക്കാനും അലക്കാനും പ്രാഥമികാവശ്യങ്ങൾക്ക് ജലം ശേഖരിക്കാനും കുടുംബങ്ങൾ കുന്നിറങ്ങിവരുന്നത് ഇൗ കുളത്തിേലക്കാണ്. കുളം നവീകരിക്കണമെന്ന് പരിസരവാസികൾ ഗ്രാമസഭയിലടക്കം നിരവധി തവണ ആവശ്യപ്പെട്ടതാണ്. എന്നാൽ, ഇതുവരെ നടപടിെയാന്നും ഉണ്ടായിട്ടില്ല. മാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളൻറിയർമാരുടെ നേതൃത്വത്തിൽ മുൻവർഷം കുളം ശുചീകരിച്ചിരുന്നു. കുറ്റിച്ചെടികൾ പിഴുതുമാറ്റിയും പായൽ നീക്കിയുമാണ് ശുചീകരിച്ചത്. എന്നാൽ, ഇപ്പോൾ വീണ്ടും കുളം പഴയ അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തിയെങ്കിലും കുളം നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.