നന്മണ്ട: ഗ്രാമപഞ്ചായത്ത് 14,15 വാർഡുകളിലൂടെ കടന്നുപോകുന്ന റോഡിെൻറ ശോച്യാവസ്ഥക്ക് ഇനിയും പരിഹാരമായില്ല. ഒട്ടേറ െ കുടുംബങ്ങൾ നന്മണ്ട 13ലേക്ക് ആശ്രയിക്കുന്ന റോഡാണ് അധികാരികൾ അവഗണിക്കുന്നത്. രണ്ടര കി.മീറ്ററാണ് റോഡിെൻറ ദൈർഘ്യം. പതിനാലാം വാർഡ് ഇടിഞ്ഞതിൽ വരെ ടാറിങ് പൂർത്തിയായെങ്കിലും പതിനഞ്ചാം വാർഡിലൂടെ കടന്നുപോകുന്ന 800 മീറ്റർ റോഡാണ് ഗതാഗതയോഗ്യമല്ലാതെ കിടക്കുന്നത്. കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിലൂടെയുള്ള യാത്ര അങ്ങേയറ്റം ദുഷ്കരമാണ്. 50 മീറ്ററോളം റോഡിന് സുരക്ഷ ഭിത്തിയില്ലാത്തതും യാത്രക്കാരെ ഭീതിയിലാഴ്ത്തുന്നു. കഴിഞ്ഞ ദിവസം ബൈക്ക് യാത്രികരായ രണ്ടു യുവാക്കൾ വെള്ളച്ചാലിൽ ഇറക്കത്തിൽനിന്ന് താഴെ ഗർത്തത്തിൽ പതിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് യാത്രികരെ രക്ഷപ്പെടുത്തിയത്. അപകടം അകലെയല്ലാത്ത റോഡിന് സുരക്ഷ ഭിത്തി കെട്ടാൻ ഒരു വർഷം മുമ്പ് ജില്ല പഞ്ചായത്ത് ഫണ്ട് അനുവദിച്ചിരുന്നെങ്കിലും വീതി കുറവായതിനാൽ ഫണ്ട് പാഴായി പോവുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ, കരുണാറാം സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾ യാത്ര ചെയ്യുന്നത് തകർന്ന ഇൗ പാതയിലൂടെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.