മാപ്പിളകല അക്കാദമി സമ്മേളനം

കൊടുവള്ളി: മാനവികതക്ക് ഒരു ഇശൽസ്പർശം എന്ന പ്രമേയത്തിൽ കേരള മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ല കമ്മിറ്റിയു ടെ ആഭിമുഖ്യത്തിൽ ഒരു മസമായി നടന്നുവരുന്ന കാമ്പയിൻ പൊതുസമ്മേളനത്തോടെ സമാപിച്ചു. കൊടുവള്ളി കമ്യുണിറ്റി ഹാളിൽ നടന്ന സമാപന സമ്മേളനം അക്കാദമി സംസ്ഥാന പ്രസിഡൻറ് പി.എച്ച്. അബ്ദുല്ല ഉദ്‌ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എം.കെ. അഷ്‌റഫ് വാണിമേൽ അധ്യക്ഷത വഹിച്ചു. ഫൈസൽ എളേറ്റിൽ മുഖ്യപ്രഭാഷണം നടത്തി. ആദം നെടിയനാട്, ഹസൻ നെടിയനാട്, ആദം കൊടുവള്ളി, അഷ്റഫ് വാവാട്, ഫസൽ കൊടുവള്ളി, മുഈനുദ്ദീൻ എന്നിവരെ ആദരിച്ചു. കൊടുവള്ളി മുൻസിപ്പൽ വൈസ് ചെയർമാൻ എ.പി. മജീദ്, അക്കാദമി സംസ്ഥാന വൈസ് പ്രസിഡൻറ് രാധാകൃഷ്ണൻ പൂവത്തിങ്കൽ, വനിത വിങ് ചെയർപേഴ്‌സൺ പി.കെ. നസീമ, സ്വാഗതസംഘം ചെയർമാൻ ടി. മൊയ്തീൻ കോയ എന്നിവർ സംസാരിച്ചു. പ്രതിനിധി സംഗമം സംസ്ഥാന ജനറൽ സെക്രട്ടറി ആരിഫ് കാപ്പിൽ ഉദ്‌ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി നൗഷാദ് വടകര അധ്യക്ഷത വഹിച്ചു. സി.കെ. തോട്ടക്കുനി, പി.പി. അബ്ദുൽ ഖാദർ, ടി. അഷ്‌റഫ് കൊടുവള്ളി, ഫസൽ വെള്ളായിക്കോട് എന്നിവർ സംസാരിച്ചു. ഇശൽ മർഹബ മെഗാ ഷോയും അരങ്ങേറി. നിസാർ വയനാട്, ഫൈസൽ കാരാട്, തീർഥ സുരേഷ് എന്നിവർ സംഗീത രാവിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.