93ാം വാർഷിക നിറവിൽ പറമ്പത്തുകാവ് എ.എം.എൽ.പി സ്കൂൾ

കൊടുവള്ളി: പറമ്പത്തുകാവ് എ.എം.എൽ.പി സ്കൂൾ 93ാം വാർഷിക നിറവിൽ. സ്കൂളി​െൻറ വാർഷിക ആഘോഷങ്ങൾ ശനിയാഴ്ച മൂന്നുമണിക്ക് സ്കൂളിൽ അരങ്ങേറും. വാർഷികത്തി​െൻറ ഭാഗമായി സംവിധാനിച്ച ഡിജിറ്റൽ ക്ലാസ് മുറിയും ശബ്ദ സംവിധാനവും സ്കൂളിന് സമർപ്പിക്കും. ഏഷ്യാനെറ്റ് മൈലാഞ്ചി സൂപ്പർ വോയ്സ് ഫെയിം ഉണ്ണിമായ വിശിഷ്ടാതിഥിയാകും. എൽ.എസ്.എസ് നേടിയ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഗോവ യൂനിവേഴ്സിറ്റി പി.ജി. ഒന്നാം റാങ്ക് ജേതാവ് മുനവ്വർ ഖാസിം, രാജ്യാന്തര ബീച്ച് കോംപാക്ട് ഗെയിംസിൽ ഗോൾഡ് മെഡൽ നേടിയ ബുജൈർ, ജില്ലാതല ബെസ്റ്റ് സിങ്ങർ റഫ്ന സൈനുദ്ദീൻ എന്നീ പൂർവ വിദ്യാർഥികൾക്കുള്ള ഉപഹാര സമർപ്പണവും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT