സൗത്ത് കൊടിയത്തൂർ അംഗൻവാടി ഉദ്ഘാടനം

കൊടിയത്തൂർ: പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവിൽ നിർമിച്ച സൗത്ത് കൊടിയത്തൂരിലെ അംഗൻവാടി ഉദ്ഘാടനം ജോർജ് എം. തോമസ് എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. കെട്ടിടം നിർമിക്കുന്നതിനാവശ്യമായ സ്ഥലം സൗജന്യമായി നൽകിയ കെ.പി. മുഹമ്മദ്‌ കുട്ടിക്കും കെട്ടിടം ജോലി പൂർത്തീകരിച്ച കരാറുകാർക്കും വൈസ് പ്രസിഡൻറ് സ്വപ്ന വിശ്വനാഥ് ഉപഹാരം നൽകി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.പി. ചന്ദ്രൻ, ആമിന പാറക്കൽ, ഐ.സി.ഡി.എസ് സൂപ്പർവൈസർ പ്രസീതാ ഭായ്, മെംബർമാരായ ചേറ്റൂർ മുഹമ്മദ്, സാറ, സഹകരണ ബാങ്ക് വൈസ് പ്രസിഡൻറ് വി. വസീഫ്, ഹെഡ് ക്ലർക്ക് അനിൽ, സി.ടി.സി. ഗഫൂർ, സാബിറ തറമ്മൽ, സിതാര എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.