പയ്യാനക്കൽ ഗവ. സ്​കൂളിൽ വേണ്ടത്ര അധ്യാപകരില്ലെന്ന്​ പരാതി

കോഴിക്കോട്: പയ്യാനക്കൽ ഗവ. വൊക്കേഷനൽ ഹയർ െസക്കൻഡറി സ്കൂളിൽ വേണ്ടത്ര അധ്യാപകരില്ലെന്ന് പരാതി. 2300ഒാളം വിദ്യാർഥികളുള്ള സ്കൂളിൽ 40 സ്ഥിരം അധ്യാപകരാണുള്ളത്. ബാക്കിയുള്ളവർ ദിവസക്കൂലി അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരാണ്. ഇത് കുട്ടികളുടെ പഠനെത്ത ബാധിക്കുന്നുണ്ടെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. കഴിഞ്ഞ അധ്യയനവർഷത്തിൽ എസ്.എസ്.എൽ.സി വിജയശതമാനം കുറയാൻ കാരണം അധ്യാപകരുടെ കുറവാണെന്നും രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു. 2013ൽ 97 ശതമാനം കുട്ടികൾ ഉന്നതപഠനത്തിന് അർഹത നേടിയിരുന്നു. 2011ൽ 87 ശതമാനവും 2012ൽ 90 ശതമാനവുമായിരുന്നു എസ്.എസ്.എൽ.സിയുെട വിജയ ശതമാനം. എന്നാൽ, പിന്നീട് വിജയശതമാനത്തിൽ വലിയ കുറവുണ്ടായിരുന്നു. അധ്യാപകക്ഷാമത്തിനെതിെര വിവിധ സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. ഒഴിവുവന്ന പോസ്റ്റുകളിൽ അധ്യാപകരുെട നിയമനം ഉടൻ നടത്തണമെന്ന് എം.ഇ.എസ് പയ്യാനക്കൽ കമ്മിറ്റി ജനറൽ ബോഡി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, എം.എൽ.എ എന്നിവർക്ക് സംഘടനയുടെ നേതൃത്വത്തിൽ നിവേദനം നൽകിയിട്ടുണ്ട്. യോഗത്തിൽ പ്രസിഡൻറ് പി.െക. കോയ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് പി.പി. അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.