കോഴിക്കോട്^കുറ്റ്യാടി^മാനന്തവാടി^മൈസൂരു റോഡ് മുഖ്യമന്ത്രിക്ക് എം.എൽ.എമാർ നിവേദനം നൽകി

കോഴിക്കോട്-കുറ്റ്യാടി-മാനന്തവാടി-മൈസൂരു റോഡ് മുഖ്യമന്ത്രിക്ക് എം.എൽ.എമാർ നിവേദനം നൽകി കുറ്റ്യാടി: മലബാറുകാർക്ക് എളുപ്പം കർണാടകയുമായി ബന്ധപ്പെടാവുന്ന കോഴിക്കോട്-കുറ്റ്യാടി-പക്രന്തളം-മാനന്തവാടി-മൈസൂരു ദേശീയപാത പരിഗണിക്കണം എന്നാവശ്യപ്പെട്ട് നാദാപുരം എം.എൽ.എ ഇ.കെ. വിജയൻ, മാനന്തവാടി എം.എൽ.എ ഒ.ആർ. കേളു എന്നിവർ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ജി. സുധാകരൻ എന്നിവർക്ക് നിവേദനം നൽകി. റോഡ് കടന്നുപോകുന്ന പേരാമ്പ്രയിലെ എം.എൽ.എകൂടിയായ ടി.പി. രാമകൃഷ്ണൻ, ബാലുശ്ശേരി എം.എൽ.എ പുരുഷൻ കടലുണ്ടി എന്നിവരും കൽപറ്റ എം.എൽ.എ എ.കെ. ശശീന്ദ്രനും നിവേദനത്തിൽ ഒപ്പു വെച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച തൊട്ടിൽപാലത്ത് ജനപ്രതിനിധികൾ പങ്കെടുത്ത ജനകീയ കൺെവൻഷ​െൻറ തീരുമാനപ്രകാരമാണ് നിവേദനം നൽകിയത്. കർണാടകയിലേക്ക് വനമേഖലയിലൂടെ രാത്രി യാത്ര നിരോധം വന്നതോടെ നൂറു കണക്കിന് വാഹനങ്ങൾക്കും ആയിരക്കണക്കിന് യാത്രക്കാർക്കും ആശ്രയം ഈ റോഡാണ്. കഴിഞ്ഞ പ്രളയകാലത്ത് താമരശ്ശേരി ചുരം റോഡ് തകർന്ന് വയനാട് ഒറ്റപ്പെട്ടപ്പോഴും ആശ്രയം ഇതേ റോഡ് തന്നെയായിരുന്നു. വനമേഖലയിൽ പെടാത്തതും പാരിസ്ഥിതിക പ്രശ്നങ്ങൾ ഇല്ലാത്തതും മൃഗ സംരക്ഷണം ഉറപ്പു വരുത്തുന്നതുമായ റോഡാണിത്. കോഴിക്കോടുനിന്ന് കുറ്റ്യാടി വഴി മാനന്തവാടിക്ക് 99 കിലോമീറ്ററും അവിടെനിന്ന് ഗോണിക്കുപ്പ-ഗുൻസൂർ വഴി 154 കിലോമീറ്ററുമാണുള്ളത്. പക്രന്തളം വരെ റോഡ് കോഴിക്കോട് ജില്ലയിലും തോൽപ്പെട്ടിവരെ വയനാട് ജില്ലയിലുമാണ്. ബാക്കി കർണാടകയിലും പെടുന്നു. മലബാറിലെ നൂറുകണക്കിന് വിദ്യാർഥികൾ, വ്യാപാരികൾ, വിനോദ യാത്രികർ എന്നിവർക്ക് ഏറെ ഉപകാരപ്പെടുന്ന റോഡ് യാഥാർഥ്യമാക്കണമെന്നും അഭ്യർഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT