കിണറ്റിൽ വീണ ഗർഭിണിയായ പശുവിനെ അഗ്നിശമന സേന രക്ഷപ്പെടുത്തി

പന്തീരാങ്കാവ്: ആറു മീറ്ററോളം താഴ്ചയുള്ള കിണറ്റിൽ വീണ പൂർണ ഗർഭിണിയായ പശുവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ശനിയാഴ്ച ഉച്ചയോടെയാണ് പന്തീരാങ്കാവ് വിരിപ്പാടം തിരുത്തോട്ട് താഴം ലക്ഷ്മി അമ്മയുടെ ഏഴു മാസം ഗർഭിണിയായ പശുവാണ് തൊട്ടടുത്ത പറമ്പിലെ ആൾമറയില്ലാത്ത കിണറിൽ വീണത്. ഭാരം കൂടിയ പശുവിനെ പുറത്തെടുക്കാനാവാതെ നാട്ടുകാർ ഫയർഫോഴ്സിനെ വിളിക്കുകയായിരുന്നു. മീഞ്ചന്ത അഗ്നിശമന സേന അംഗങ്ങളായ മധു, ബഷീർ, അബ്ദുൽ സലീം എന്നിവർ കിണറ്റിലിറങ്ങി ഹോസ് ഉപയോഗിച്ച് സുരക്ഷാ കുരുക്കുണ്ടാക്കിയാണ് പശുവിനെ കയറ്റിയത്. ഒരു മണിക്കൂറോളം ശ്രമിച്ചാണ് പശുവിനെ രക്ഷപ്പെടുത്തിയത്. photo: fire pkv 1.jpg പന്തീരാങ്കാവിൽ കിണറ്റിൽ വീണ പശുവിനെ പുറത്തെടുക്കാനുള്ള മീഞ്ചന്ത അഗ്നിശമന സേനയുടെ ശ്രമ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.