എം.എൽ.എ ഗാർഡൻ പദ്ധതി: പച്ചക്കറിത്തോട്ടം ഉദ്ഘാടനം

കൊടിയത്തൂർ: ജൈവ കാർഷിക രീതി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുഴുവൻ എം.എൽ.എമാരുടെ വീടുകളിലും നടപ്പാക്കുന്ന എം.എൽ.എ ഗാർഡൻ പദ്ധതിക്ക് തിരുവമ്പാടി മണ്ഡലത്തിൽ തുടക്കമായി. എം.എൽ.എയുടെ തോട്ടുമുക്കത്തെ വീട്ടിലാണ് കൃഷിയാരംഭിച്ചത്. സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പി​െൻറ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പയർ, വെണ്ട, ചീര, മുളക് തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. ജലസംരക്ഷണത്തി​െൻറ ഭാഗമായി തിരിനന സംവിധാനത്തിലാണ് കൃഷി. ചടങ്ങിൽ ഫിഷ് അമിനോ ആസിഡ്, സ്യൂഡോയോണാസ്, ട്രൈക്കോഡെർമ, നീം സോപ്പ്, പഞ്ചഗവ്യം എന്നിവ അടങ്ങിയ കിറ്റ് കുന്ദമംഗലം കൃഷി അസിസ്റ്റൻറ് ഡയറക്ടർ ടി.ഡി. മീനയിൽ നിന്ന് എം.എൽ.എയും ഭാര്യ ആനീസ് ജോർജും ഏറ്റുവാങ്ങി. ജൈവകൃഷിയുടെ ഉദ്ഘാടനം കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്വപ്ന വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. വി.എ. സണ്ണി, കെ.പി. ചന്ദ്രൻ, ആമിന പാറക്കൽ, കെ.സി. നാടിക്കുട്ടി, കബീർ കണിയാത്ത്, കൃഷി ഓഫിസർ എം.എം. സബീന, കെ.കെ. ജാഫർ, എ.പി. ബീന, സഫറുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.