മേപ്പയൂർ ഗവ. ഹൈസ്കൂളിൽ മുഴുവൻ സീറ്റും എസ്.എഫ്.ഐക്ക്

മേപ്പയൂർ: സ്കൂൾ പാർലമ​െൻറിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മേപ്പയൂർ ഗവൺമ​െൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ എസ്.എഫ്.ഐക്ക് വിജയം. ജനറൽ സീറ്റിൽ 10ൽ 10ഉം എസ്.എഫ്.ഐ നേടി. ക്ലാസ് ലീഡർമാരായി 73ൽ 63 സീറ്റും എസ്.എഫ്.ഐ പിടിച്ചെടുത്തു. മേപ്പയൂർ ടൗണിൽ ആഹ്ലാദപ്രകടനം നടത്തി. സമാപന പൊതുയോഗം ജില്ല സെക്രട്ടറി അരുൺ ഉദ്ഘാടനം ചെയ്തു. പി.എം. വിഷ്ണു അധ്യക്ഷത വഹിച്ചു. റിഥുൽ, അനുരാജ്, അർജുൻമോഹൻ, അശ്വന്ത്ചന്ദ്ര, അവന്തിക് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.