വാദിറഹ്​മ അലുമ്​നി സംഗമവും ഇൻഡോർ സ്​പോർട്​സ്​ കോംപ്ലക്​സ്​ പ്രവൃത്തി ഉദ്​ഘാടനവും

കൊടിയത്തൂർ: വാദിറഹ്മ ലീഡ് സ്ക്വയർ അലുമ്നി (വോസ) സമ്മിറ്റ് 2018 സംഘടിപ്പിച്ചു. 30 വർഷമായി സ്ഥാപനത്തിൽനിന്ന് പുറത്തിറങ്ങിയ പൂർവവിദ്യാർഥികളുടെ ആഭിമുഖ്യത്തിൽ നിർമിക്കുന്ന ഇൻഡോർ സ്പോർട്സ് കോംപ്ലക്സ് കം കൺവെൻഷൻ സ​െൻറർ പ്രവൃത്തി ഉദ്ഘാടനം മാധ്യമം മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ നിർവഹിച്ചു. ഫണ്ട് സമാഹരണ ഉദ്ഘാടനം ഫാറൂഖ് കോളജ് മുൻ പ്രഫ. കെ. ജലീൽ, വാദിറഹ്മ ഗവേണിങ് ബോഡി ചെയർമാൻ കെ.സി.സി. ഹുസൈന് ചെക്ക് കൈമാറി നിർവഹിച്ചു. കെ.സി. കോയാമു ഹാജി, പി.വി. അബ്ദുറഹ്മാൻ, ചാലിൽ അബ്ദു മാസ്റ്റർ, പൂർവാധ്യാപകരായ ഇ.എൻ. അബ്ദുൽ ജലീൽ, അബ്ബാസ് മാസ്റ്റർ കൂട്ടിൽ, നാസർ പാലത്ത്, ജവാദ്, അബ്ദുസ്സലാം കീഴ്പറമ്പ്, ബഷീർ പാഴൂർ, മജീദ്, പി.പി. സുബൈർ എന്നിവരെ ആദരിച്ചു. ലീഡ് സ്ക്വയർ വിദ്യാർഥികളിൽ എസ്.എസ്.എൽ.സി ഉന്നത വിജയം നേടിയ വി. ആദിൽ, ബാദുഷ, അബ്ദുൽ ആബിദ്, അജ്ന എന്നിവർക്കും മജ്ലിസ് ഖുർആൻ റിയാലിറ്റി ഷോ വിന്നർ എൻ.ടി. നദക്കും അവാർഡുകൾ വിതരണം ചെയ്തു. വോസ പ്രസിഡൻറ് ബഷീർ മാസ്റ്റർ ചെറുവാടി അധ്യക്ഷത വഹിച്ചു. ചെയർമാൻ കെ.സി.സി. ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി. മാനേജർ പി.പി. സുബൈർ സ്വാഗതവും വോസ സെക്രട്ടറി കുട്ടിഹസ്സൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.