കുടുംബ സംഗമവും വനിത സംഗമവും

നന്തിബസാർ: ജീവകാരുണ്യരംഗത്തു സജീവസാന്നിധ്യമായ മൂടാടി ഗ്രീൻവോഴ്‌സ് ചാരിറ്റി നിർമിച്ച ബൈത്തുറഹ്മയുടെ താക്കോൽദാനത്തോടനുബന്ധിച്ചു നടത്തിയ കുടുംബസംഗമവും വനിത സംഗമവും മൂടാടിയുടെ ചരിത്രത്തിൽ ശ്രദ്ധേയമായി. കുടുംബസംഗമം മണ്ഡലം ലീഗ് പ്രസിഡൻറ് ഹുസൈൻ ബാഫഖി തങ്ങളും വനിതസംഗമം ഹരിത സംസ്ഥാന സെക്രട്ടറി നജ്‌മ തബഷിറയും ഉദ്ഘാടനം ചെയ്തു. കുടുംബ സംഗമത്തിൽ കുഞ്ഞബ്ദുല്ല മർഹബയും വനിതസംഗമത്തിൽ സാജിത ഗഫൂർ ഹസ്നാസും അധ്യക്ഷരായി. ജൗഹർ മുനവർ, സകരിയ്യ ഫൈസി, അലി കൊയിലാണ്ടി, മുതുകുനി മുഹമ്മദാലി, വി.കെ. ഇസ്മാഇൗൽ, റഷീദ സമദ്‌ കോഴിക്കൽ, ബി.വി. സറീന, പി. റഷീദ, സജിന പിരിശത്തിൽ കെ.പി. ഷക്കീല, പി.കെ. സുനീത പരിപാടികളിൽ സംസാരിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട പി.ടി. റജുലയെ അനുമോദിച്ചു. വമ്പിച്ച ജനാവലി ബൈത്തുറഹ്മ സന്ദർശിച്ചു. ഇതുമായി ബന്ധപ്പെട്ട് ശനിയാഴ്ച നാരങ്ങോളി കുളത്തു സമ്മേളനവും നടക്കും. ഇ.ടി. മുഹമ്മദ്‌ ബഷീർ എം.പി, കെ.എം. ഷാജി എം.എൽ.എ, അഡ്വ. ഫൈസൽ ബാബു തുടങ്ങിയവർ സംബന്ധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.