കോഴിക്കോട്: ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് മലയാള വിഭാഗം കണ്ണൂരിലെ പടവ് ക്രിയേറ്റിവ് തിയറ്റർ ഗ്രൂപ്പിെൻറ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദേശീയ നാടക ശിൽപശാല അറീനക്ക് തുടക്കമായി. നാടകപ്രവർത്തക ശ്രീജ ആറങ്ങോട്ടുകര ഉദ്ഘാടനം ചെയ്തു. സുഗതകുമാരിയുടെ 'മരിച്ച കുഞ്ഞുങ്ങൾ വരുന്നുണ്ട്' എന്ന കവിതയുടെ ദൃശ്യാവിഷ്‌കരണം വിദ്യാർഥികൾ അവതരിപ്പിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. എസ്. ജയശ്രീ അധ്യക്ഷത വഹിച്ചു. മലയാളം വകുപ്പ് മേധാവി ഡോ. എം. സത്യൻ, ഡോ. സി.പി. ബേബി ഷീബ, യൂനിയൻ ചെയർമാൻ എസ്.ഒ. വിശ്രുത് എന്നിവർ സംസാരിച്ചു. മലയാളം അസോസിയേഷൻ സെക്രട്ടറി ശ്രീശ്യാം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.