വടകര: കനത്ത പോരാട്ടം നടന്ന അഴിയൂർ ഗ്രാമപഞ്ചായത്തിൽ മൂന്ന് വാർഡുകളിൽ എൽ.ഡി.എഫ് സ്ഥാനാർഥികൾക്ക് ദയനീയ പരാജയം. ഒരു വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥിക്ക് വെറും ഏഴുവോട്ടുകൾ മാത്രമാണ് കിട്ടിയത്. എസ്.ഡി.പി.ഐ ജയിച്ച 20-ാം വാർഡിലാണ് സംഭവം.
രണ്ടാംസ്ഥാനത്ത് മുസ്‌ലിംലീഗാണ്. വെൽഫെയർ പാർട്ടി, ബിജെപി, അപരൻ എന്നിവർക്കും പുറകിൽ ആറാം സ്ഥാനത്താണ് എൽ.ഡി.എഫ് സ്ഥാനാർഥി.
എസ്.ഡി.പി.ഐ സ്ഥാനാർഥി സബാദ് വി.പിക്ക് 721ഉം ലീഗ് സ്ഥാനാർഥി നവാസ് നെല്ലോളിക്ക് 531ഉം വോട്ട് ലഭിച്ചിട്ടുണ്ട്. ഇവിടെ സി.പി.എം-എസ്.ഡി.പി.ഐ കൂട്ടുകെട്ട് ആരോപിച്ച് യു.ഡി.എഫ് രംഗത്തുവന്നു. എൽ.ഡി.എഫ് സ്ഥാനാർഥി അജേഷ് കെ.എമ്മിന് ഏഴുവോട്ടാണ് ലഭിച്ചത്.
പഞ്ചായത്തിലെ ഒന്നാം വാർഡായ പൂഴിത്തലയിൽ സി.പി.എം സ്ഥാനാർഥിക്ക് വെറും 10 വോട്ടുകൊണ്ട് തൃപ്തിയടയേണ്ടിവന്നു. ലീഗ് സ്ഥാനാർഥി സാജിദ് നെല്ലോളി 684 വോട്ടിന് ജയിച്ച ഈ വാർഡിൽ എസ്.ഡി.പി.ഐ പ്രതിനിധി സാലിം പുനത്തിൽ 483 വോട്ടുനേടിയപ്പോൾ സി.പി.എം സ്ഥാനാർഥി കെ.കെ. ഹമീദിന് 10 വോട്ടുകളുമായി നാലാം സ്ഥാനമാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.