രേഖകൾ നൽകണം

മുക്കം: നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം തെങ്ങ് കർഷകർ വളത്തിനുള്ള സബ്സിഡി ലഭിക്കാൻ രേഖകൾ സമർപ്പിക്കണം. തെങ്ങിന് വളത്തിനുള്ള ഗുണഭോക്തൃ ലിസ്റ്റിൽപെട്ട കർഷകർ മുക്കം അഗസ്ത്യൻമുഴിയിലെ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കൃഷിഭവനിൽ ബന്ധപ്പെടണമെന്ന് കൃഷി ഓഫിസർ അറിയിച്ചു. വീട് കുറ്റിയടിക്കൽ മുക്കം: വെള്ളപ്പൊക്കത്തിൽ വീട് നഷ്ടപ്പെട്ട കാരശ്ശേരി പഞ്ചായത്തിലെ ചെല്ലക്കുട്ടിയമ്മക്ക് മണാശ്ശേരി ശ്രീ കുന്നത്ത് തൃക്കോവിൽ വിഷ്ണു ക്ഷേത്രം 10 ലക്ഷം രൂപ ചെലവിൽ നിർമിച്ചുകൊടുക്കുന്ന വീടി​െൻറ കുറ്റിയടിക്കൽ, ശിൽപിയും തച്ചുശാസ്ത്ര വിദഗ്ധനുമായ കൈലാസൻ ഇടപ്പറ്റ നിർവഹിച്ചു. 35 കോളനി നിവാസികൾക്ക് പുതപ്പ്, സാരി എന്നിവ വിതരണം ചെയ്യുന്ന ചടങ്ങ് ആലുവ തന്ത്രവിദ്യാപീഠം ഉപാധ്യക്ഷൻ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരിയും നിർവഹിച്ചു. ക്ഷേത്രം ഭാരവാഹികളായ പി. ചന്ദ്രമോഹനൻ, രാമൻ ഇരട്ടങ്ങൽ, എൻ. ശൈലജ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.