മടവൂർ പഞ്ചായത്തിൽ​ പ്രളയ ദുരിതാശ്വാസം ലഭിക്കാന​ുള്ളത്​ നിരവധി പേർക്ക്​

കൊടുവള്ളി: മടവൂർ പഞ്ചായത്തിൽ പ്രളയ ദുരിതാശ്വാസം ലഭിക്കാനുള്ളത് നിരവധി പേർക്ക്. പ്രളയത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച മടവൂരിലെ 200ൽ അധികം കുടുംബങ്ങൾക്ക് 10,000 രൂപ വീതം ധനസഹായം നേരേത്ത അനുവദിച്ചിരുന്നു. 50ൽ പരം കുടുംബങ്ങൾക്ക് തുക അനുവദിച്ചതായി അറിയിപ്പ് ലഭിച്ചിട്ടുണ്ടെങ്കിലും പലർക്കും ഇതുവരെ ലഭിച്ചിട്ടില്ല. വീട്ടുപകരണങ്ങൾ വാങ്ങാൻ ഒരു ലക്ഷം രൂപ വായ്പ ലഭിക്കാൻ അപേക്ഷ നൽകിയവരോട് മടവൂർ പ്രളയബാധിതമല്ലെന്ന മറുപടിയാണ് ബാങ്ക് അധികൃതർ പറഞ്ഞത്. ബാങ്കുകൾക്ക് ലഭിച്ച ഉത്തരവു പ്രകാരം താമരശ്ശേരി താലൂക്ക് മാത്രേമ പ്രളയബാധിത പ്രദേശമായി ഉൾപ്പെടുത്തിയിട്ടുള്ളൂ. കോഴിക്കോട് താലൂക്കിൽപെട്ടവർക്ക് വീട്ടുപകരണ വായ്പയും കൃഷി നാശത്തിനുള്ള ധനസഹായവും ഇക്കാരണത്താൽ നിഷേധിക്കപ്പെട്ടിരിക്കുകയാണ്. കുടുംബശ്രീകൾ ജെ.എൽ.ജി മുഖേന എടുത്ത വായ്പ തിരിച്ചടവിൽ ഒരു ഇളവും അനുവദിക്കില്ലെന്നാണ് ബാങ്ക് അധികൃതരുടെ നിലപാട്. താലൂക്കിനെ അടിയന്തരമായി പ്രളയബാധിതമായി പ്രഖ്യാപിക്കണമെന്ന് ജനതാദൾ യു.ഡി.എഫ് വിഭാഗം സംസ്ഥാന സെക്രട്ടറി ചോലക്കര മുഹമ്മദ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.