ജില്ലയിൽ സമഗ്ര കാർഷിക പാക്കേജ് -കൃഷി ഓഫിസർമാരുടെയും കർഷകരുടെയും സംഗമം ഇന്ന്

മുക്കം: പ്രളയവിപത്തിൽനിന്നും കേരളം കരകയറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ശാസ്ത്രീയ സമീപനത്തിലൂടെ കാർഷിക മേഖലയുടെ പുനഃസൃഷ്ടി സാധ്യമാക്കുകയെന്ന ലക്ഷ്യവുമായി അസോസിയേഷൻ ഓഫ് അഗ്രികൾചറൽ ഓഫിസേഴ്സ് കേരളയുടെ, കോഴിക്കോട് ഘടകം 'പ്രളയബാധിത പ്രദേശങ്ങളിലെ അടിയന്തര കാർഷിക ഇടപെടലുകൾ' എന്ന വിഷയത്തിൽ കാർഷിക വിദഗ്ധരും കർഷകരും പങ്കെടുക്കുന്ന മുഖാമുഖ പരിപാടി ശനിയാഴ്ച മുക്കം ഇ.എം.എസ് ഓഡിറ്റോറിയത്തിൽ നടക്കും. കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. ജയരാജ്, ദേശീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞ ഡോ. സുശീലഭായ് എന്നിവർ നേതൃത്വം നൽകും. ജോർജ് എം. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.