ആദരിച്ചു

മുക്കം: കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ കാരശ്ശേരി മേഖല കൺവെൻഷനിൽ ജില്ല പ്രസിഡൻറ് തയ്യിൽ ഹംസയെ ജില്ല പഞ്ചായത്തംഗം സി.കെ. കാസിം ആദരിച്ചു. മേഖല പ്രസിഡൻറ് വി.കെ. പ്രകാശൻ അധ്യക്ഷത വഹിച്ചു. കെട്ടിട ഉടമകളുടെ മക്കളിൽനിന്ന് പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്ക് ജില്ല സെക്രട്ടറി പി.കെ. ഫൈസൽ സമ്മാനദാനം നടത്തി. പ്രളയകാലത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ 'എ​െൻറ മുക്കം' ചാരിറ്റബിൾ സൊസൈറ്റിക്ക് ജി. അബ്ദുൽ അക്ബറും, കറുത്തപറമ്പ് സാന്ത്വനം ഓട്ടോ ഡ്രൈവേഴ്സിന് എം.ടി. അശ്റഫും ഉപഹാരദാനം നടത്തി. ചന്ദ്രൻ മണാശ്ശേരി, സി.ടി. കുഞ്ഞോയി, അഡ്വ. ജനിൽ ജോൺ, ബക്കർ കളർബലൂൺ, ജോസ് കോണിക്കൽ, വി.കെ. കലന്തൻ ഹാജി, കെ.കെ. മുഹമ്മദ് ഇസ്ലാഹി, കെ.പി. മുഹമ്മദ്, ടി. ഉമ്മർ, യു. ആലിക്കുട്ടി, പി.ടി. ഉസ്മാൻ എന്നിവർ സംസാരിച്ചു. ഹംസ തയ്യിൽ മറുപടിപ്രസംഗം നടത്തി. മേഖല വർക്കിങ് സെക്രട്ടറി പി.കെ.സി. മുഹമ്മദ് സ്വാഗതവും ട്രഷറർ ഒ. ഇമ്പിച്ചിക്കോയ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.