റോഡ്​ നവീകരണ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നു; കരാറുകാര​​െൻറ അനാസ്​ഥക്കെതിരെ റോഡ്​ ഉപരോധം

ബാലുശ്ശേരി: റോഡ് നവീകരണം പൂർത്തിയാക്കാത്ത കരാറുകാര​െൻറ അനാസ്ഥക്കെതിരെ ശനിയാഴ്ച രാവിലെ 10ന് ലൈറ്റ് ടാക്സി മോേട്ടാർ യൂനിയൻ (സി.െഎ.ടി.യു) നേതൃത്വത്തിൽ അവിടനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിനടുത്ത് റോഡ് ഉപരോധിക്കുന്നു. കൂട്ടാലിട-നടുവണ്ണൂർ റോഡിൽ അക്കരമുണ്ട്യാടിതാഴം മുതൽ വാളിയിൽ താഴെവരെയാണ് റോഡ് നവീകരണ പ്രവൃത്തി നടത്തുന്നത്. പ്രവൃത്തി തുടങ്ങി ഒരു വർഷം പിന്നിട്ടിട്ടും പണി പൂർത്തിയാക്കിയിട്ടില്ല. ടാറിങ്ങും, കൈവരികൾ സ്ഥാപിക്കുന്ന പ്രവൃത്തിയുമാണ് ഇനിയും പൂർത്തിയാക്കാനുള്ളത്. മെറ്റലിട്ടുയർത്തിയ റോഡിലൂടെ പൊടിപടലം കാരണം കാൽനടയാത്രപോലും ബുദ്ധിമുട്ടിലായിരിക്കുകയാണ്. അവിടനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളും ഇതിലൂടെയാണ് പോകേണ്ടത്. സ്കൂളിലേക്കും സമീപവീടുകളിലേക്കും പൊടിപടലങ്ങൾ വ്യാപിക്കുന്നുണ്ട്. നവീകരണ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതിനെതിരെയാണ് പ്രതിഷേധം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.