പൊയിൽക്കാവ് ദുർഗാദേവി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം

കൊയിലാണ്ടി: പൊയിൽക്കാവ് ദുർഗാദേവി ക്ഷേത്രത്തിൽ ഭാഗവത സപ്താഹം സെപ്റ്റംബർ 30 മുതൽ ഒക്ടോബർ ഏഴുവരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പാലഞ്ചേരി നവീൻ ശങ്കർ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. 30ന് വൈകീട്ട് തന്ത്രി കരുമാരത്ത് ഇല്ലം പരമേശ്വരൻ നമ്പൂതിരിപ്പാട് സപ്താഹ യജ്ഞത്തിന് ദീപം തെളിക്കും. ഒക്ടോബർ അഞ്ചിന് രുഗ്മിണീ സ്വയംവര ഘോഷയാത്ര. എല്ലാ ദിവസവും പ്രസാദയൂട്ട് ഉണ്ടാകും. ടി.കെ. ശശിധരൻ, എ.പി. മുരളീധരൻ, പി.ടി. സുബ്രഹ്മണ്യൻ, വി.കെ. ബാലകൃഷ്ണൻ, കെ. മുരളീധരൻ, കെ. സൂര്യനാരായണൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.