ആയിഷുമ്മ കാറുടമയെന്ന്​ സർക്കാർ; വാർധക്യകാല പെൻഷനില്ല

കൊടിയത്തൂർ: ഗ്രാമപഞ്ചായത്തിലെ ചെറുവാടി കണ്ടങ്ങൽ സ്വദേശിനി 70കാരി ആയിഷുമ്മ സർക്കാർ കണക്കിൽ മാരുതി വാഗൺആർ കാർ ഉടമയാണ്. അതുകൊണ്ട് തന്നെ വർഷങ്ങളായി ഇവർക്ക് ലഭിച്ചുകൊണ്ടിരുന്ന വാർധക്യകാല പെൻഷനും തടഞ്ഞുവെച്ചു. ഈ പെൻഷനെ മാത്രം ആശ്രയിച്ചുകഴിയുന്ന ആയിഷുമ്മക്ക് മറ്റു വരുമാനമൊന്നുമില്ല. ശ്വാസംമുട്ടലും ശരീരവേദനയുമടക്കം ഒട്ടനവധി അസുഖങ്ങൾ ബാധിച്ച ആയിഷുമ്മക്ക് പെൻഷൻ പുനഃസ്ഥാപിക്കുന്നതിന് ബന്ധപ്പെട്ടവർ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഏത് നിമിഷവും തകർന്നുവീഴാറായ, പൂർണമായും മൺകട്ടയിൽ നിർമിച്ച വീട്ടിൽ ഏറെ ഭീതിയോടെയാണിവർ കഴിയുന്നത്. രണ്ടു പെൺകുട്ടികളെ കെട്ടിച്ചയച്ച ആയിഷുമ്മ ഒറ്റക്കാണ് വീട്ടിൽ താമസം. സഹോദര​െൻറ മക്കളാണ് ആശുപത്രിയിലും മറ്റും കൊണ്ടുപോവുന്നത്. പെൻഷൻ നിഷേധിച്ചതിനാൽ പഞ്ചായത്ത് ഓഫിസിലും വില്ലേജ് ഓഫിസിലും ഒടുവിൽ മുക്കം പൊലീസ് സ്റ്റേഷനിലും പോെയങ്കിലും നിരാശയായിരുന്നു ഫലം. ഒരുവേള പഞ്ചായത്ത് ഒാഫിസിൽനിന്ന് നിങ്ങൾ തിരുവനന്തപുരത്ത് പോയി അന്വേഷിക്കൂ എന്നുവരെ പറഞ്ഞതായി ആയിഷുമ്മയുടെ സഹോദര പുത്രൻ അംജദ് പറഞ്ഞു. നേരേത്ത പഞ്ചായത്തിൽനിന്ന് വീട് അറ്റകുറ്റപ്പണിക്ക് തുക അനുവദിച്ചിരുന്നങ്കിലും അതും ലഭിച്ചിെല്ലന്ന് ഇവർ പറയുന്നു. നേരേത്ത ഒരു സ്ഥാപനത്തിൽ ഭക്ഷണം ഉണ്ടാക്കാൻ പോയിരുെന്നങ്കിലും രോഗം അധികമായതോടെ അതും നിർത്തി. ഇപ്പോൾ ഏക ആശ്രയമായ പെൻഷൻകൂടി നിഷേധിക്കപ്പെട്ടതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണീ വയോധിക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.