ഇരുവഴിഞ്ഞിപ്പുഴയുടെ സംരക്ഷണം: ആറ്റുവഞ്ചി മരങ്ങളുടെ തൈകൾ പദ്ധതിയുമായി വിദ്യാർഥികൾ

മുക്കം: ഇരുവഴിഞ്ഞിപ്പുഴയിൽ വ്യാപകമായ കരയിടിച്ചിലിൽ നിന്ന് സംരക്ഷണം തീർക്കാൻ ആറ്റുവഞ്ചി, അഥവാ പുഴമഞ്ഞി​െൻറ തൈകൾ മാതൃസസ്യത്തിൽനിന്ന് പതിവെക്കലിലൂടെ ഉൽപാദിപ്പിക്കുന്ന പദ്ധതികളുമായി വിദ്യാർഥികൾ രംഗത്തിറങ്ങി. ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വിദ്യാർഥികളാണ് പുഴയുടെ സംരക്ഷണത്തിന്ന് ആറ്റുവഞ്ചികൾ വ്യാപകമായി നട്ടുപിടിപ്പിക്കാനുള്ള പദ്ധതി മുന്നോട്ടുവെച്ചത്‌. ഒരു കാലത്ത് പുഴത്തീരങ്ങളിൽ നിറഞ്ഞുനിന്നിരുന്ന പുഴമഞ്ഞ് ഇന്ന് വളരെ കുറച്ചേ കാണപ്പെടുന്നുള്ളൂ. വിത്തുകൾ വീണ് തൈകൾ മുളക്കുന്നത് വളരെ സാവധാനമായതിനാൽ മറ്റു മാർഗങ്ങൾ തിരയുന്നതിനിടയിലാണ് എൻ.എസ്.എസ് വിദ്യാർഥികൾ പ്രോഗ്രാം ഓഫിസറും സസ്യശാസ്ത്ര അധ്യാപകനുമായ എസ്. കമറുദ്ദീ​െൻറ നേതൃത്വത്തിൽ 'പതിവെക്കൽ' രീതിയിലൂടെ തൈകൾ ഉൽപാദിപ്പിക്കാനുള്ള പ്രാരംഭ നടപടികൾ തയ്യത്ത് കടവിൽ തുടങ്ങിയത്. പരീക്ഷണാർഥം 20 മരങ്ങളിൽ തൈ ഉൽപാദനത്തിന് തുടക്കംകുറിച്ചു. മുക്കം നഗരസഭ കൗൺസിലർ എ. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. ദീർഘകാലമായി പുഴമഞ്ഞ് സംരക്ഷണത്തിലേർപ്പെട്ട പുൽപറമ്പിൽ മഹ്മൂദ് പെരുവാട്ടിലുമായി കുട്ടികൾ സംവദിച്ചു. കൗൺസിലർ ഷഫീഖ് മാടായി, ഒ. ശരീഫുദ്ദീൻ, എസ്. കമറുദ്ദീൻ, കെ.സി. മുഹമ്മദലി, പി. മുസ്തഫ, കെ.ടി. നസ്റുല്ല, അദ്നാൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.