കോഴിക്കോട്: മഹാപ്രളയെത്ത ഒരുമേയാടെ അതിജീവിച്ച അനുഭവങ്ങൾ മറന്ന് ചില കേന്ദ്രങ്ങൾ നടത്തുന്ന അനാവശ്യ വിവാദങ്ങളിലൂടെ പ്രളയാനന്തര പുനർനിർമാണ പദ്ധതികൾ തകർക്കാനുള്ള ശ്രമങ്ങൾ അപലപനീയമാണെന്ന് െഎ.എൻ.എൽ സംസ്ഥാന സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു. ഇത് പ്രളയ ദുരിതങ്ങളിൽ നരകിക്കുന്നവരോട് മാത്രമല്ല, വരുംതലമുറയോടുമുള്ള കൊടും പാതകമാണ്. ഒക്ടോബർ അഞ്ച്, ആറ്, ഏഴ് തീയതികളിൽ മലമ്പുഴ ഗാർഡൻ ഹൗസിൽ നടക്കുന്ന സംസ്ഥാന നേതൃ ക്യാമ്പിന് സെക്രേട്ടറിയറ്റ് അന്തിമരൂപം നൽകി. സംസ്ഥാന പ്രസിഡൻറ് പ്രഫ. എ.പി. അബ്ദുൽ വഹാബ് അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ ജനറൽ സെക്രട്ടറി അഹമ്മദ് ദേവർകോവിൽ, ബി. ഹംസ ഹാജി, എം.എം. മായിൻ, കെ.എസ്. ഫക്രുദ്ദീൻ, പ്രിയ ബിജു, എം.എം. സുലൈമാൻ, സി.എച്ച്. മുസ്തഫ, നാസർകോയ തങ്ങൾ, എൻ.കെ. അസീസ്, അജിത് കുമാർ ആസാദ്, സുബൈർ പടപ്പ്, എം.കോം. നജീബ്, സി.പി. അൻവർ സാദത്ത്, ബഷീർ ബഡേരി തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ സ്വാഗതവും എം.എ. ലത്തീഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.