കോഴിക്കോട്: 'ആരാമം' മാസിക 33 വർഷം പിന്നിട്ടതിെൻറ ഭാഗമായി സ്പെഷൽ പതിപ്പ് പ്രകാശനവും കഥാരചന അവാർഡ് വിതരണവും നടന്നു. എഴുത്തുകാരി ബി.എം. സുഹ്റ പ്രകാശനം നിർവഹിച്ചു. എഴുത്തുകാർ കാലഘട്ടത്തെയാണ് പ്രതിനിധീകരിക്കേണ്ടതെന്നും ഭാഷയെപ്പോലെ പ്രധാനമാണ് കാലമെന്നും അവർ പറഞ്ഞു. ഹിറ സെൻററിൽ നടന്ന പരിപാടിയിൽ 'ആരാമം' എഡിറ്റർ കെ.കെ. ഫാത്തിമ സുഹ്റ അധ്യക്ഷത വഹിച്ചു. കഥാമത്സരത്തിൽ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളും പ്രത്യേക പരാമർശവും നേടിയ സഹീല നാലകത്ത്, സുഭദ്ര സതീശൻ, സീന കാപ്പിരി, നിഗാർ ബീഗം എന്നിവർക്കുള്ള പുരസ്കാരം ബി.എം. സുഹ്റ സമ്മാനിച്ചു. മീഡിയവൺ സീനിയർ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ഷിദ ജഗത്, ജമാഅത്തെ ഇസ്ലാമി സെക്രട്ടറി എം.കെ. മുഹമ്മദലി, സംസ്ഥാന കൗൺസിൽ അംഗം ടി. മുഹമ്മദ് വേളം, വനിത വിഭാഗം സെക്രട്ടറി പി. റുക്സാന, ജി.ഐ.ഒ സംസ്ഥാന പ്രസിഡൻറ് അഫീദ അഹമദ്, ആർഷ കബനി എന്നിവർ സംസാരിച്ചു. 'ആരാമം' സബ്എഡിറ്റർ ഫൗസിയ ഷംസ് സ്വാഗതവും ബിശാറ മുജീബ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.