കടലിരമ്പത്തിൽ ഇവർക്കെത്തും കൈനിറയെ കാശ്

എലത്തൂർ: കടലൊന്നു കനത്തിരുന്നെങ്കിൽ കൈനിറച്ചും പണം വാരാമെന്ന് കൊതിക്കുകയാണ് എലത്തൂർ മാവട്ടുകോളനിയിലെ വീട്ടമ്മമാർ. ആഴ്ചകൾക്ക് മുമ്പ് കടൽ ആർത്തലച്ചെത്തിയപ്പോൾ കരയിലിരുന്ന വീട്ടമ്മമാർക്ക് ഒാരോ തിരയിലും ലഭിച്ചത് ചെറിയ സമ്പാദ്യങ്ങളാണ്. വെയിലൊഴിയുന്ന കടൽക്കരയിൽനിന്ന് തിരകൊണ്ടുവരുന്ന കക്കയുടെ ഇത്തിൾ പെറുക്കി വരുമാനം കണ്ടെത്തുകയാണ് ഇവർ. കുമ്മായത്തിനുപയോഗിക്കുന്ന കക്കത്തോടിന് ഇപ്പോൾ ആവശ്യക്കാരേറെയാണ്. എലത്തൂരിൽ അഴിമുഖം വലുതായതോടെ ഇൗ ഭാഗത്തേക്ക് തിരവന്നടിയുന്നതിനാൽ ഏറെ കക്കകളെത്തുന്നുണ്ട്. വൃത്തിയുള്ളതും ശാന്തവുമായ പ്രദേശമായതിനാൽ കക്കത്തോട് വാരിയെടുക്കാനും പ്രയാസമില്ല. പെറുക്കിയെടുത്തുവെക്കുന്ന തോടുകൾ ചാക്കിലാക്കി സൂക്ഷിച്ചുവെക്കും. ഒരു തപ്പ് കക്കത്തോടിന് 140 രൂപ കിട്ടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.