കടൽക്ഷോഭ ഭീതിയിൽ തീരജനത

കോഴിക്കോട്: കാലവർഷം ശക്തമായതോടെ . കല്ലായിക്കും കോരപ്പുഴക്കുമിടയിൽ വിവിധ ഭാഗങ്ങളിലായി നിരവധി കുടുംബങ്ങളാണ് ഭീതിയിൽ കഴിയുന്നത്. കല്ലായിപ്പുഴയുടെയും കോരപ്പുഴയുടെയും അഴിമുഖത്തോടു ചേർന്ന കോതി-നൈനാംവളപ്പ്, എലത്തൂർ-മാട്ടുവയൽ, തോപ്പയിൽ, ആവിയിൽ തുടങ്ങിയ ഭാഗങ്ങളിൽ ചൊവ്വാഴ്ച ഉച്ചയോടെ വലിയ തിരമാല ആഞ്ഞടിച്ചു. കോതി-നൈനാംവളപ്പ് ഭാഗത്ത് കടൽ ഭിത്തിവരെ വൻ തിരമാലയെത്തി. കടലിൽ വെള്ളം ഉയരുന്നതോടെ തിരമാല ഭിത്തികടന്ന് വീടുകൾക്കുള്ളിലെത്തുമെന്ന് സൗത്ത് ബീച്ചിലെ കുടുംബങ്ങൾ പറയുന്നു. എല്ലാ വർഷവും കടൽക്ഷോഭമുണ്ടാകുന്ന പ്രദേശമാണിത്. കടൽ പ്രക്ഷുബ്ധമാണെങ്കിലും ആരോടും മാറിത്താമസിക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടില്ല. പലഭാഗത്തും ഭിത്തിനിർമാണം പൂർത്തിയാവാത്തതാണ് തീരവാസികൾക്ക് ദുരിതമാകുന്നത്. ഒാരോ വർഷവും നിർമാണം ഉടൻ പൂർത്തിയാവുമെന്ന് പറയുമെങ്കിലും പ്രവൃത്തി നടക്കുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.