മദ്യവർജനം രോഗങ്ങളെ പ്രതിരോധിക്കും ^മന്ത്രി ടി.പി. രാമകൃഷ്ണൻ

മദ്യവർജനം രോഗങ്ങളെ പ്രതിരോധിക്കും -മന്ത്രി ടി.പി. രാമകൃഷ്ണൻ മാനന്തവാടി: തൊഴിൽജന്യ, ജീവിതശൈലീ രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ മദ്യവർജനമാണ് ഏറ്റവും നല്ല മാർഗമെന്ന് എക്സൈസ് തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ. ശുചിത്വം പാലിക്കുകകൂടി ചെയ്താൽ പകർച്ചവ്യാധികളെ അകറ്റിനിർത്താമെന്നും മന്ത്രി പറഞ്ഞു. ചൊവ്വാഴ്ച മാനന്തവാടി കമ്യൂണിറ്റി ഹാളിൽ എക്സൈസ് കോംപ്ലക്സി​െൻറ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 9,659 മയക്കുമരുന്നു കേസുകളും 40,000 അബ്കാരി കേസുകളും ഈ സർക്കാർ അധികാരത്തിലെത്തിയശേഷം എടുത്തിട്ടുണ്ട്. ലഹരിക്കെതിരെയുള്ള ബോധവത്കരണത്തിലൂടെ മദ്യവർജനമാണ് സർക്കാറി​െൻറ നയം. മദ്യ നിരോധനം ലഹരി മോചനത്തിന് വഴിയൊരുക്കില്ലെന്ന് തെളിയിക്കപ്പെട്ടതാണ്. ജില്ലയിലെ ൈട്രബൽ കോളനികൾ തെരഞ്ഞെടുത്ത് സമയബന്ധിതമായി ലഹരിവിരുദ്ധ ബോധവത്കരണം നടത്താൻ തദ്ദേശഭരണസ്ഥാപനങ്ങൾ മുന്നോട്ടുവരണം. ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് എക്സൈസി​െൻറയും പൊലീസി​െൻറയും സഹകരണം മന്ത്രി ഉറപ്പു നൽകി. ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിന് 84 പുതിയ തസ്തിക സൃഷ്ടിച്ചു. 418 പേരെ ഉടൻ നിയമിക്കും. ഭൂമി ലഭ്യമായാൽ ജില്ലയിൽ എക്സൈസ് ടവറും ഘട്ടംഘട്ടമായി എല്ലാ ജില്ലകളിലും ഡി-അഡിക്ഷൻ സ​െൻററും സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഒ.ആർ. കേളു എം.എൽ.എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ പി. മുഹമ്മദ് ഇഷാഖ് റിപ്പോർട്ട് അവതരിപ്പിച്ചു. മാനന്തവാടി മുനിസിപ്പൽ അധ്യക്ഷ ചുമതല വഹിക്കുന്ന പ്രദീപ ശശി, ഉത്തരമേഖല ജോയൻറ് എക്സൈസ് കമീഷണർ ഡി. സന്തോഷ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ചുമതലയുള്ള കെ.ജെ. പൈലി എന്നിവർ പങ്കെടുത്തു. എക്സൈസ് കമീഷണർ ഋഷിരാജ് സിങ് സ്വാഗതവും ജില്ല എക്സൈസ് ഡെപ്യൂട്ടി കമീഷണർ പി.കെ. സുരേഷ് നന്ദിയും പറഞ്ഞു. ജില്ലയിൽ കരിയർ ഗൈഡൻസ് സ​െൻറർ തുറക്കും കൽപറ്റ: മികച്ച കോഴ്സുകളും തൊഴിലവസരങ്ങളും ലഭ്യമാക്കുന്നതിന് ജില്ലയിൽ തൊഴിൽ വകുപ്പി​െൻറ എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സ​െൻററുകളും കരിയർ ഗൈഡൻസ് കേന്ദ്രവും സ്ഥാപിക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. കൽപറ്റ കെ.എം.എം ഗവ. ഐ.ടി.ഐയിൽ വനിത ഹോസ്റ്റലി​െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. തൊഴിൽ ലഭ്യതക്കനുസൃതമായി കോഴ്സുകൾ നവീകരിക്കും. കാലഹരണപ്പെട്ട കോഴ്സുകൾ നിർത്തലാക്കി പുതിയവ ആരംഭിക്കും. കൽപറ്റ ഐ.ടി.ഐയിൽ ഹോസ്പിറ്റാലിറ്റി മാനേജ്മ​െൻറി​െൻറ ഒരു ബാച്ചുകൂടി തുടങ്ങും. വർഷം 75,000ത്തോളം പേരാണ് വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽനിന്ന് പഠനം പൂർത്തിയാക്കുന്നത്. ഇവരുടെ തൊഴിൽലഭ്യത ഉറപ്പാക്കുന്നതിന് കേരള അക്കാദമി ഓഫ് സ്കിൽ എക്സലൻസിൽ തൊഴിൽ നൈപുണ്യ പരിശീലനം സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഒരു കോടി രൂപ ചെലവിൽ രണ്ടു നിലകളിലായി 584.9 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് വനിത ഹോസ്റ്റൽ നിർമിച്ചത്. കാമ്പസിൽ 2.2 കോടി രൂപ ചെലവിൽ മൂന്നു നില ക്വാർട്ടേഴ്സി​െൻറ നിർമാണം പുരോഗമിക്കുകയാണ്. ആന്ധ്രപ്രദേശിലെ അമരാവതിയിൽ നടന്ന ദേശീയ സിവിൽ സർവിസ് അത്ലറ്റിക് മീറ്റിൽ 1500 മീറ്ററിൽ വെള്ളിയും 400 മീറ്ററിൽ വെങ്കലവും നേടിയ ഐ.ടി.ഐയിലെ സീനിയർ ക്ലർക്ക് ബിജു ബാലന് സ്റ്റാഫ് കൗൺസിലി​െൻറ ഉപഹാരം മന്ത്രി കൈമാറി. സി.കെ. ശശീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം അസി. എക്സിക്യൂട്ടിവ് എൻജിനീയർ സി.എസ്. അജിത് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല കലക്ടർ എസ്. സുഹാസ്, ചെയർപേഴ്സൻ സനിത ജഗദീഷ്, മുൻ എം.എൽ.എ എം.വി. േശ്രയാംസ് കുമാർ, നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ഉമൈബ മൊയ്തീൻകുട്ടി, കൗൺസിലർ ടി. മണി എന്നിവർ പങ്കെടുത്തു. നിവേദനം നൽകി കൽപറ്റ: ഗവ. ഐ.ടി.ഐയിൽ ഉദ്ഘാടനം കഴിഞ്ഞ വനിത ഹോസ്റ്റലിലേക്ക് സ്ഥിരം ജീവനക്കാരെ നിയമിക്കാനും ആൺകുട്ടികളുടെ ഹോസ്റ്റലിൽ അടിസ്ഥാനസൗകര്യം വർധിപ്പിക്കാനും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ടി.പി. രാമകൃഷ്ണന് ട്രെയിനീസ് കൗൺസിൽ നിവേദനം നൽകി. കൗൺസിൽ ചെയർമാൻ ശരത് ചന്ദ്രൻ, പി.ആർ. ഷാജു, ഗോകുൽദേവ്, എസ്.കെ. ശ്രീരാഗ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.