page6 ലോക്കപ്പ്​ നിർത്തലാക്കണം

ലോക്കപ്പ് നിർത്തലാക്കണം വരാപ്പുഴയിലെ ശ്രീജിത്തി​െൻറ മരണം തുടങ്ങി പല ലോക്കപ്പ് മരണങ്ങളും നമുക്ക് നൽകുന്ന പാഠം പൊലീസ് സ്റ്റേഷനിലെ ലോക്കപ്പ് ഇല്ലാതാക്കണമെന്നാണ്. പൊലീസ് കസ്റ്റഡിയിലെടുക്കുന്ന പ്രതികളെ സൂക്ഷിക്കാനും ചോദ്യംചെയ്യാനും ജില്ലതല സൗകര്യങ്ങളോടുകൂടിയ ഒന്നോ രണ്ടോ ഷെൽട്ടറുകൾ ഉണ്ടാകുന്നതാണ് അഭികാമ്യം. ഇത് ഒരു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥ​െൻറ കീഴിൽ പ്രവർത്തിക്കുകയും പ്രതികളെ സൂക്ഷിക്കുകയും വേണം. കുറ്റാരോപിതരോട് പൊലീസ് പാലിക്കേണ്ട സുപ്രീംകോടതിയുടെ 10 നിർദേശങ്ങളെ കാറ്റിൽപറത്തി അറസ്റ്റ് ചെയ്യുകയും പ്രതികളെ ലോക്കപ്പിലിട്ട് മർദിക്കുകയും ചെയ്യുന്നത് സംസ്കാരശൂന്യവും കിരാതവുമാണ്. കുറ്റാരോപിതരെന്ന പേരിൽ അറസ്റ്റ് ചെയ്യാം. എന്നാൽ, ഇവരുടെമേൽ നിരവധി പീഡനമുറകൾ പ്രേയാഗിക്കാൻ പൊലീസിന് അധികാരമില്ല. ഇവർ കുറ്റക്കാരാണോ എന്ന് നിശ്ചയിക്കേണ്ടത് കോടതിയാണ്. ഇപ്പോൾ കോടതി കുറ്റക്കാരെന്ന് വിധി കൽപിക്കുന്നവർക്ക് കിട്ടുന്ന പരിരക്ഷപോലും കുറ്റാരോപിതർക്ക് കിട്ടുന്നില്ല. കുറ്റക്കാരന് ജയിലിൽ ഭക്ഷണവും ജോലിയും കൂലിയും മറ്റു സൗകര്യങ്ങളുമുണ്ട്. കുറ്റാരോപിതന് പൊലീസി​െൻറ അതിനീചമായ പെരുമാറ്റവും മർദനവുമാണ് വിധിക്കപ്പെട്ടിരിക്കുന്നത്. ഇൗ നില മാറണം. പൊലീസ് കുറ്റാരോപിതരായി കസ്റ്റഡിയിലെടുക്കുന്നവരെ പൊലീസ് സ്റ്റേഷനിൽ സൂക്ഷിക്കാതെ ഷെൽട്ടർ ഹോമിൽ പൊലീസ് ഏൽപിക്കുകയാണ് വേണ്ടത്. അവിടെനിന്ന് 24 മണിക്കൂറിനുള്ളിൽ മജിസ്ട്രേറ്റി​െൻറ മുന്നിൽ ഹാജരാക്കുകയും വേണം. വേണമെങ്കിൽ പൊലീസ് സ്റ്റേഷനിൽനിന്ന് കുറ്റാരോപണ റിപ്പോർട്ടുകളോടുകൂടി കുറ്റാരോപിത ഷെൽട്ടർ ഹോമിൽ പ്രതികളെ ഏൽപിക്കാം. അവിടെ ഇൗ പ്രതികളെ നിരീക്ഷിക്കാനും പഠിക്കാനും ചോദ്യം ചെയ്യാനുമുള്ള സംവിധാനങ്ങളും വിദഗ്ധരുമുണ്ടാകണം. ഇൗ കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന റിപ്പോർട്ടി​െൻറയും അവിടെ പ്രതികൾ നൽകുന്ന മൊഴികളുടെയും അടിസ്ഥാനത്തിൽ തെളിവുകൾ ശേഖരിച്ചുകൂടി വേണം അതത് പൊലീസ് സ്റ്റേഷനുകളിൽനിന്ന് കേസ് ചാർജ് ചെയ്യേണ്ടത്. ലോക്കപ്പിലിട്ട് മർദിക്കുന്ന പൊലീസുകാർക്ക് ഒരു നിയമപരിരക്ഷയും പാടില്ല. അവരെ മറ്റു കുറ്റവാളികളെപ്പോലെ നിയമപരമായി കൈകാര്യം ചെയ്യുകയും വേണം. എം. ജോൺസൺ റോച്ച്, അമ്പലത്തുമൂല
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.