pensioner

പെൻഷൻ വിതരണം കാര്യക്ഷമം സർക്കാർ പ്രവർത്തനം അവലോകനം ചെയ്ത് മുൻ ചീഫ് െസക്രട്ടറി എം. വിജയനുണ്ണി മാധ്യമത്തിൽ എഴുതിയ ലേഖനത്തിലെ ചില പരാമർശങ്ങൾ തെറ്റിദ്ധാരണക്ക് വഴിവെക്കുന്നതിനാലാണീ കുറിപ്പ്. ഇതുവരെ ബാങ്ക് വഴി വാങ്ങിയിരുന്ന രണ്ടരലക്ഷം വരുന്ന പകുതിയിലധികം സ്റ്റേറ്റ് സർവിസ് പെൻഷൻകാരുടെ പെൻഷൻ ട്രഷറി വഴിയാക്കിയ തെറ്റായ നടപടി സർക്കാറിന് അപ്രീതി മാത്രമാണ് നേടിക്കൊടുത്തത് എന്ന് അദ്ദേഹം ആരോപിക്കുന്നു. പക്ഷേ, വസ്തുതയെന്താണ്? ട്രഷറികളിൽ അത്യാധുനിക നെറ്റ്വർകിങ് സംവിധാനം ഏർപ്പെടുത്തി മുഴുവൻ ട്രഷറികളേയും ഓൺലൈനായി ബന്ധിപ്പിച്ച് നിലവിൽ സ്റ്റേറ്റ് സർവിസ് പെൻഷൻ വാങ്ങുന്ന മുഴുവൻ പെൻഷൻകാരേയും ഒരു ഏകീകൃത സംവിധാനത്തിലേക്ക് മാറ്റുകയാണ് സർക്കാർ ചെയ്തത്. ഇതോടെ പെൻഷൻ വിതരണം കൂടുതൽ വേഗവും കാര്യക്ഷമവുമായി എന്നാണനുഭവം. നിലവിൽ ബാങ്ക് അക്കൗണ്ട് വഴി പെൻഷൻ വാങ്ങുന്നവർക്ക് തുടർന്നും ബാങ്കിൽ തന്നെയാണ് പെൻഷൻ െക്രഡിറ്റ് ചെയ്യപ്പെടുന്നത്. അവർ വർഷത്തിലൊരിക്കൽ സർക്കാർ ട്രഷറിയിൽ നേരിട്ട് ഹാജരായോ അല്ലെങ്കിൽ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കിയോ തങ്ങൾ ജീവനോടെയുണ്ട് എന്ന് സർക്കാറിനെ ബോധ്യപ്പെടുത്തണമെന്ന് മാത്രം. ബാങ്കിലൂടെ പെൻഷൻ െക്രഡിറ്റ് ചെയ്യുന്നതിന് സർക്കാർ ഒരു പെൻഷന് ഒരു നിശ്ചിത തുക ബാങ്കിന് ന ൽകണമായിരുന്നു. ഈയിനത്തിൽ സർക്കാർ വർഷം ഒമ്പത് കോടിയോളം രൂപ റിസർവ് ബാങ്കിന് നൽകിയിരുന്നു എന്നാണറിയാൻ കഴിഞ്ഞത്. െക്രഡിറ്റ് സംവിധാനം ട്രഷറി ഏറ്റെടുക്കുന്നതോടെ സർക്കാറിന് ഈ തുക ലാഭിക്കാൻ പറ്റും. രണ്ടാമത്തെ കാര്യം കേന്ദ്ര സർക്കാർ അവരുടെ പെൻഷൻകാർക്ക് ഈ ഏപ്രിൽ മാസത്തെ പെൻഷൻ ഏപ്രിൽ 26നു തന്നെ ബാങ്ക് അക്കൗണ്ടിൽ െക്രഡിറ്റ് ചെയ്ത് കൊടുത്തപ്പോൾ കേരളത്തിൽ േമയ് രണ്ടിനാണ് െക്രഡിറ്റ് ചെയ്തത് എന്നാണ് ലേഖനത്തിൽ പറയുന്നത്. പക്ഷേ, കേരളമൊഴികെ മറ്റൊരു സംസ്ഥാനത്തും പെൻഷൻ മുൻകൂറായി കൊടുക്കുന്നില്ല എന്നതാണ് വസ്തുത. കേരളത്തിൽ േമയ് മാസത്തെ പെൻഷൻ േമയ് ആദ്യ പ്രവൃത്തിദിനം തന്നെ ലഭിക്കുമ്പോൾ മറ്റ് സംസ്ഥാന കേന്ദ്ര പെൻഷൻകാർക്ക് അവരുടെ േമയ് മാസത്തെ പെൻഷൻ ലഭിക്കാൻ േമയ് 27വരെ കാത്തിരിക്കണമെന്നാണവസ്ഥ. അപ്പോൾ സർക്കാർ പെൻഷൻകാരോട് സ്വീകരിക്കുന്ന സമീപനത്തിലും മാർക്ക് നൽകാൻ ലേഖകൻ തയാറാകണം. കെ. സുരേഷ് കണ്ണൂർ പെൻഷനർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.