കൽപറ്റയുടെ സമഗ്ര വികസനം; മാർഗരേഖയായി

മെഡിക്കൽ ബോർഡ് രൂപവത്കരിക്കും * ആഗസ്റ്റിൽ കൽപറ്റ ഫെസ്റ്റ് നടത്തും കൽപറ്റ: നിയോജക മണ്ഡലത്തിലെ സമഗ്ര വികസന പദ്ധതിയായ 'പച്ചപ്പി'​െൻറ ഭാഗമായി മെഡിക്കൽ ബോർഡ് രൂപവത്കരിക്കാൻ തീരുമാനം. സി.കെ. ശശീന്ദ്രൻ എം.എൽ.എയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിലെ പഴശ്ശി ഹാളിൽ ചേർന്ന നിയോജകതല കമ്മിറ്റി രൂപവത്കരണ യോഗത്തിലാണ് തീരുമാനം. മണ്ഡലത്തിലെ ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവർ, കിടപ്പ് രോഗികൾ എന്നിവർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്നതിനാണ് ബോർഡ് രൂപവത്കരിക്കുക. ജൂൺ 24ന് കൽപറ്റയിൽ മെഡിക്കൽ ബോർഡ് ചേരും. പഞ്ചായത്തുകൾ ജൂൺ അഞ്ചിനകം ഇവരുടെ ലിസ്റ്റ് സമാഹരിച്ച് നൽകണം. മണ്ഡലത്തിലെ കാപ്പികൃഷിയുടെ ഉൽപാദന വർധന ലക്ഷ്യമിട്ട് ചെറുകിട കാപ്പിത്തോട്ടങ്ങളിൽ മഴവെള്ളം സംഭരിക്കുന്നതിന് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ജലസംഭരണികൾ നിർമിക്കും. ഇതി​െൻറ ഭാഗമായി തിങ്കളാഴ്ച അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിൽ ശിൽപശാല നടത്തും. ആഗസ്റ്റ് 20, 21, 22 തീയതികളിൽ കൽപറ്റ ഫെസ്റ്റ് സംഘടിപ്പിക്കും. വിവിധ പ്രദർശനങ്ങൾ, കലാപരിപാടികൾ തുടങ്ങിയവയും ഫെസ്റ്റി​െൻറ ഭാഗമായി നടക്കും. സ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽനിന്ന് ജലാശയങ്ങളിലേക്ക് മാലിന്യം തള്ളുന്നത് പരിശോധിച്ച് നടപടിയെടുക്കാൻ തദ്ദേശ സ്ഥാപനങ്ങളോട് ആവശ്യപ്പെടുമെന്ന് എം.എൽ.എ പറഞ്ഞു. പുഴ സംരക്ഷണത്തിന് പുഴയോരങ്ങളിൽ വ്യാപകമായി മുള, ഈറ്റ തുടങ്ങിയ മരങ്ങൾ വെച്ചുപിടിപ്പിക്കും. ജൂൺ 30നകം പുഴ സംരക്ഷണത്തിനുളള പ്രോജക്ടുകൾ പഞ്ചായത്തുകൾ തയാറാക്കി സമർപ്പിക്കും. ഡിസംബർ 31നകം പുഴയുടെ അതിർത്തി നിർണയവും പൂർത്തീകരിക്കും. റവന്യൂ വകുപ്പി​െൻറയും ജില്ല ഭരണകൂടത്തി​െൻറയും സഹകരണത്തോടെയാണ് അതിർത്തി നിർണയം നടത്തുക. പുഴ സംരക്ഷണത്തിന് അതത് പഞ്ചായത്തുകളിൽ പ്രത്യേക സംരക്ഷണ സേനയെ വിന്യസിക്കും. പദ്ധതിയുടെ വാർഡുതല കമ്മിറ്റികൾ, നാട്ടുകൂട്ടം, വീട്ടുകൂട്ടം എന്നിവ ജൂലൈ 31നകം രൂപവത്കരിക്കാനും ആഗസ്റ്റ് ആദ്യവാരത്തിൽ സംഗമം നടത്താനും യോഗത്തിൽ തീരുമാനിച്ചു. സി.കെ. ശശീന്ദ്രൻ എം.എൽ.എ ചെയർമാനും ജില്ല മണ്ണ് സംരക്ഷണ ഓഫിസർ പി.യു. ദാസ് ജനറൽ കൺവീനറുമായി പച്ചപ്പ് നിയോജകതല കമ്മിറ്റി രൂപവത്കരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർ അംഗങ്ങളായിരിക്കും. കൽപറ്റ നഗരസഭ ചെയർപേഴ്സൻ സനിത ജഗദീഷ്, ജില്ല കലക്ടർ എസ്. സുഹാസ്, എ.ഡി.എം കെ.എം. രാജു, ഹരിതകേരള മിഷൻ കോഒാഡിനേറ്റർ ബി.കെ. സുധീർ കിഷൻ, വിവിധ പഞ്ചായത്ത് പ്രസിഡൻറുമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ബസ് ഇല്ല; തമിഴ്നാട് അതിർത്തിയിലെ കോളിമൂല യാത്രയിൽ ദുരിതം കോളിമൂല: തമിഴ്നാട് അതിർത്തി പ്രദേശമായ കോളിമൂലയിലേക്ക് ബസ് ഇല്ലാത്തത് ജനത്തെ നട്ടംതിരിക്കുന്നു. രണ്ടുമാസമായി ഇവിടെ ബസ് സർവിസ് നിർത്തലാക്കിയിട്ട്. ചുള്ളിയോടിനടുത്തെ അഞ്ചാംമൈലിൽനിന്ന് തുടങ്ങുന്ന റോഡാണ് കുറുക്കൻകുന്ന്, കോളിമൂല, തിരുവമ്പാടി, മാങ്ങോട്, കോളിമാട്, നെല്ലിമാട് പിന്നിട്ട് അയ്യൻകൊല്ലിയിൽ എത്തുന്നത്. ഒരു കെ.എസ്.ആർ.ടി.സിയായിരുന്നു ഏക ആശ്രയം. കോളിമൂല മുതൽ അയ്യൻകൊല്ലി വരെ റോഡുപണി നടക്കുന്നതിനാലാണ് ബസ് സർവിസ് നിർത്തിയത്. അടുത്ത രണ്ടുമാസം കൊണ്ട് റോഡ് പണി പൂർത്തിയാകാൻ സാധ്യതയില്ല. ബത്തേരിയിൽനിന്ന് കോളിമൂല വരെയെങ്കിലും ബസ് സർവിസ് ഉണ്ടായിരുന്നെങ്കിൽ അതിർത്തി ഗ്രാമങ്ങളിലുള്ളവർക്ക് ഗുണമാകുമായിരുന്നു. അതിന് സ്വകാര്യ ബസുകൾക്ക് പെർമിറ്റ് കൊടുക്കണമെന്നാണ് ജനത്തി​െൻറ ആവശ്യം. ഒന്നര വർഷം മുമ്പ് ഇതിലെ സ്വകാര്യ ബസ് ഓടിയതാണ്. ബത്തേരിയിൽനിന്ന് അയ്യൻകൊല്ലിക്കായിരുന്നു സർവിസ്. സ്വകാര്യ ബസിനെ തമിഴ്നാട് അധികൃതർ എതിർത്തതോടെ സർവിസ് നിർത്തേണ്ടിവന്നു. കോളിമൂല വരെയാകുമ്പോൾ അങ്ങനെയൊരു പ്രശ്നമുണ്ടാകില്ല. കോളിമൂലയിൽനിന്ന് കാൽനടയായും ടാക്സി വാഹനങ്ങളിലും ചുള്ളിയോട് എത്തി അവിടെനിന്ന് ബത്തേരിക്ക് ബസ് കയറുന്നവർ നിരവധിയാണ്. റീസർവേ അപാകത പരിഹരിക്കണം വെള്ളമുണ്ട: വെള്ളമുണ്ട വില്ലേജിലെ റീസർവേ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കർഷക േകാൺഗ്രസ് വെള്ളമുണ്ട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വില്ലേജ് ഒാഫിസിലേക്ക് മാർച്ചും ധർണയും നടത്തി. അപാകതകൾ പരിഹരിക്കുന്നതുവരെ നിലവിലുള്ള രേഖകൾ പ്രകാരം കർഷകർക്ക് നികുതി രസീതും അനുബന്ധ റവന്യൂ േരഖകളും നൽകണമെന്നും ഭൂനികുതി രണ്ടര ഇരട്ടിയായി വർധിപ്പിച്ച നടപടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് അഡ്വ. ജോഷി സിറിയക് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് വി.കെ. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. പി.എം. ബെന്നി, ജിജി പോൾ, വി.വി. ബാലൻ, ഇ.കെ. സൂപ്പി, റഹീസ് വാരാമ്പറ്റ, ആൻഡ്രൂസ് ജോസഫ്, പി. കുഞ്ഞിരാമൻ, ചാക്കോ, സിറാജ് കമ്പ, പി.ടി. മുത്തലിബ്, ടി.കെ. മമ്മുട്ടി, സീത ബാലചന്ദ്രൻ, ഷീമ സുരേഷ്, ഷാജി ജേക്കബ്, റജി, വിനോദ്, സി. ജോർജ്, കെ. സുരേഷ്ബാബു, ശ്രീധരൻ, എം.ജെ. ചാക്കോ എന്നിവർ സംസാരിച്ചു. SUNWDL8 റീസർവേ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കർഷക േകാൺഗ്രസ് നടത്തിയ മാർച്ചും ധർണയും അഡ്വ. ജോഷി സിറിയക് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.