മാത്തൂർവയലിലെ മാലിന്യകൂന മഴയത്ത് ഒഴുകുന്നു

പകർച്ചവ്യാധികൾക്കിടയാക്കുെമന്ന് നാട്ടുകാരുടെ പരാതി * പുഴയേയും മലിനമാക്കും പനമരം: ടൗണിൽനിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള മാത്തൂർവയലിലെ മാലിന്യകേന്ദ്രം ജനജീവിതം ദുസ്സഹമാക്കുന്നു. നെല്ലിയമ്പം റോഡിനടുത്ത് മാത്തൂർവയലിലെ പുറംപോക്ക് സ്ഥലത്താണ് മാലിന്യം കുന്നുകൂടി കിടക്കുന്നത്. ഓരോദിവസവും മാലിന്യത്തി​െൻറ അളവ് കൂടുന്നു. മഴ പെയ്താൽ മാലിന്യമൊഴുകി പരിസരത്താകെ വ്യാപിക്കും. പകർച്ചവ്യാധികൾക്കും മറ്റും ഇത് കാരണമാകുമെന്നാണ് നാട്ടുകാരുടെ പരാതി. പനമരം ചെറുപുഴ മാലിന്യകേന്ദ്രത്തിന് സമീപത്താണ്. ചെറുപുഴയിൽ ഒഴുകിയെത്തുന്ന മാലിന്യം വലിയ പുഴയിലുമെത്തും. മഴക്കാലത്ത് ചെറുപുഴ കരകവിഞ്ഞാൽ മാലിന്യകേന്ദ്രം വെള്ളത്തിനടിയിലാകുമെന്നുറപ്പാണ്. മാലിന്യം മാത്തൂർവയലിലാകെ വ്യാപിച്ചാൽ നിരവധി കുടിവെള്ള കിണറുകളിൽ മാലിന്യമെത്തും. വലിയ പരിസ്ഥിതി പ്രശ്നമാണ് ഇതുമൂലം ഉണ്ടാകുക. മാലിന്യം വെറുതെ കൊണ്ടിടുന്നതല്ലാതെ കുഴിയെടുത്ത് അതിൽ നിക്ഷേപിക്കാനുള്ള നടപടിപോലും എടുക്കാത്തതാണ് പ്രശ്നം. ശാസ്ത്രീയ സംസ്കരണം, പ്ലാൻറ് നിർമാണം എന്നിവയെ കുറിച്ചൊക്കെ പനമരത്തെ മാറിവരുന്ന ഭരണകർത്താക്കൾ പറയുന്നുണ്ടെങ്കിലും ഒന്നും പ്രായോഗികമാകുന്നില്ല. ഇടവപ്പാതി ശക്തികൂടും മുമ്പ് മാലിന്യം കുഴിയെടുത്ത് മൂടിയാൽ ഒഴുകിപ്പോകാനുള്ള സാധ്യത കുറയും. യുദ്ധകാലാടിസ്ഥാനത്തിൽ അതിനുള്ള നടപടികളുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. FRIWDL7 പനമരം മാത്തൂർവയലിലെ മാലിന്യകൂന പ്രതിഷേധ കൂട്ടായ്മ കൽപറ്റ: എൽ.ഡി.എഫ് സർക്കാറി​െൻറ ജനദ്രോഹ നടപടികൾക്കെതിരെ കെ.എസ്.ആർ.ടി.സി തൊഴിലാളികൾ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടി.ഡി.എഫ്) നേതൃത്വത്തിൽ നടത്തിയ പരിപാടി ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി എസ്. വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. ശമ്പളവും പെൻഷനും മുടങ്ങാതെ നൽകുക, ശമ്പള പരിഷ്കരണം അനുവദിക്കുക, ഡി.എ കുടിശ്ശിക അനുവദിക്കുക, എം. പാനൽ ജീവനക്കാർക്ക് 650 രൂപ വേതനം നൽകുക, പ്രകടനപത്രികയിലെ ഉറപ്പ് നടപ്പാക്കുക, തൊഴിലാളികളെ ജനമധ്യത്തിൽ അവഹേളിക്കുന്നത് അവസാനിപ്പിക്കുക, പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങൾ കൂട്ടായ്മയിൽ ഉന്നയിച്ചു. എഡ്വിൻ അലക്സ്, കെ.കെ. രാജേന്ദ്രൻ, കെ.കെ. മുഹമ്മദലി, സലീം കർത്തനതൊടി, സെബാസ്റ്റ്യൻ തോമസ്, ഷൈജു ജോർജ്, എം. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. FRIWDL8 കെ.എസ്.ആർ.ടി.സി തൊഴിലാളികളുടെ പ്രതിഷേധ കൂട്ടായ്മ ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് പി.പി. ആലി ഉദ്ഘാടനം ചെയ്യുന്നു 'സംസ്ഥാനത്ത് അപ്രഖ്യാപിത നിയമന നിരോധനം' കൽപറ്റ: അപ്രഖ്യാപിത നിയമന നിരോധനമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നെതന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് സജി ശങ്കർ. 'ദുർഭരണത്തി​െൻറ രണ്ട് വർഷം, കണ്ണീരിൽ കുതിർന്ന് കേരളം' എന്ന മുദ്രാവാക്യമുയർത്തി യുവമോർച്ച നടത്തിയ കലക്‌ടറേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പല റാങ്ക് ലിസ്റ്റുകളും കാലാവധി പൂർത്തിയായിട്ടും നിയമനങ്ങൾ ഒന്നും തന്നെ നടക്കാത്തതിനാൽ ഉദ്യോഗാർഥികൾ സമരവുമായി തെരുവിലാണ്. റാങ്ക് ലിസ്റ്റ് നിലനിൽക്കുന്ന പല തസ്തികകളിലും ദിവസ വേതനക്കാരായി സ്വന്തക്കാരെയും പാർട്ടിക്കാരെയും നിയമിക്കുകയാെണന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുവമോർച്ച ജില്ല പ്രസിഡൻറ് സി. അഖിൽ പ്രേം അധ്യക്ഷത വഹിച്ചു. എട്ടു മണി മുതൽ ആരംഭിച്ച ഉപരോധ സമരം 12ന് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയതോടെ അവസാനിച്ചു. പി.ജി. ആനന്ദ് കുമാർ, പ്രശാന്ത് മലവയൽ, ജിതിൻ ഭാനു, കെ.കെ. അരുൺ, വിപിൻദാസ്, എം.ആർ. രാജീവ്, ടി.കെ. ബിനീഷ്, സുധീഷ് ഓടപ്പള്ളം, വി. നാരായണൻ, പി.വി. ന്യൂട്ടൻ, ടി.എം. സുബീഷ്, കെ.പി. മധു, അല്ലി റാണി, കെ. ശ്രീനിവാസൻ, കണ്ണൻ കണിയാരം, ആരോട രാമചന്ദ്രൻ, പി.എം. അരവിന്ദൻ എന്നിവർ സംസാരിച്ചു. FRIWDL9 യുവമോർച്ച സംഘടിപ്പിച്ച കലക്ടറേറ്റ് ഉപരോധ സമരം ബി.ജെ.പി ജില്ല പ്രസിഡൻറ് സജി ശങ്കർ ഉദ്ഘാടനം ചെയ്യുന്നു കൊട്ടിഘോഷിച്ച് ഉദ്ഘാടനം വെറുതെയായി; പനമരത്തെ ഡ​െൻറൽ ക്ലിനിക് അടഞ്ഞു കിടക്കുന്നു * വേണ്ട ജീവനക്കാരില്ല പനമരം: കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ പനമരത്തെ ഡ​െൻറൽ ക്ലിനിക് അടഞ്ഞു കിടക്കുന്നു. ആഴ്ചകൾക്ക് മുമ്പ് എം.ഐ. ഷാനവാസ് എം.പി ഉദ്ഘാടനം നിർവഹിച്ച ക്ലിനിക്കാണ് അടഞ്ഞുകിടക്കുന്നത്. ഉദ്ഘാടനത്തിനുശേഷം ഒന്നുരണ്ടു ദിവസങ്ങളിൽ മാത്രമാണ് ക്ലിനിക് പ്രവർത്തിച്ചത്. ഗവ. ആശുപത്രി കോമ്പൗണ്ടിൽ ഒരു കോടിയിലേറെ മുടക്കിയാണ് കെട്ടിടം പണിതത്. വൻ തുക മുടക്കി ചികിത്സക്കാവശ്യമായ ഉപകരണങ്ങളും എത്തിച്ചു. എന്നാൽ, ദന്ത പരിശോധനക്കെത്തുന്ന രോഗികൾക്ക് അടഞ്ഞു കിടക്കുന്ന വാതിൽ കണ്ട് ഇപ്പോൾ തിരിച്ചു പോകേണ്ട സ്ഥിതിയാണ്. ജീവനക്കാരുടെ അഭാവമാണ് പ്രശ്നമെന്ന് ആശുപത്രിവൃത്തങ്ങൾ പറഞ്ഞു. മാനന്തവാടി ജില്ല ആശുപത്രിയിലെ ഒരു ഡോക്ടറെയാണ് ഇവിടേക്ക് നിയമിച്ചത്. ജില്ല ആശുപത്രിയിലെ തിരക്ക് കഴിഞ്ഞ് അദ്ദേഹത്തിന് ഇവിടെ എത്തുക പ്രയാസമാണ്. പനമരത്തേക്ക് മാത്രമായി ഒരു ഡോക്ടറെ കണ്ടെത്തിയാലേ കാര്യങ്ങൾ കൃത്യമായി നടക്കു. അതിന് ആരോഗ്യ വകുപ്പ് വിചാരിക്കണം. പല്ല് സംബന്ധമായ അസുഖങ്ങൾക്ക് പനമരത്ത്് സ്വകാര്യ ക്ലിനിക്കുകളെ ആശ്രയിക്കുന്നവർ നിരവധിയാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും േവറെ മാർഗമില്ലാത്തതിനാൽ പണം മുടക്കി ചികിത്സ തേടാൻ നിർബന്ധിതരാകുന്നു. FRIWDL11പനമരത്തെ ഡ​െൻറൽ ക്ലിനിക് അടഞ്ഞുകിടക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.