lead * തോട്ടമുടമകളെ രംഗത്തിറക്കി കളിക്കുന്നു മേപ്പാടി: പി.ഡബ്ല്യു.ഡി ബൈപാസ് പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ജീവൻ വെക്കുേമ്പാൾ തുരങ്കം വെക്കുന്നതിനുള്ള നീക്കവും അണിയറയിലൊരുങ്ങുന്നു. റിയൽ എസ്റ്റേറ്റ് ലോബി തന്നെയാണ് ഇപ്പോഴത്തെ നീക്കത്തിനും ചുക്കാൻ പിടിക്കുന്നതെന്നാണ് സൂചന. റോഡ് കടന്നുപോകേണ്ട തോട്ടങ്ങളുടെ ഉടമകളെ രംഗത്തിറക്കിക്കൊണ്ടുള്ള കളിയാണവർ ആരംഭിച്ചത്. എച്ച്.എം.എൽ എസ്റ്റേറ്റിലൂടെയും പൂത്തകൊല്ലി എസ്റ്റേറ്റിലൂടെയുമാണ് റോഡ് കടന്നുപോകേണ്ടത്. പഴയ പദ്ധതിയനുസരിച്ച് റോഡിനുള്ള സ്ഥലം വിട്ടുകൊടുക്കാൻ സമ്മതിച്ചിരുന്നതാെണങ്കിലും ഇപ്പോൾ ഭൂമി നൽകാൻ തയാറല്ലെന്ന നിലപാടിലാണിവർ. തോട്ടം ഉടമകളെ ചിലർ സ്വാധീനിച്ചതായാണ് ആരോപണമുയരുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി ബൈപാസിനു വേണ്ടിയുള്ള ഒരു പ്രവർത്തനവും നടന്നിരുന്നില്ല. 2008ൽ രൂപംനൽകിയ പദ്ധതി 2013 ഡിസംബറിൽ കാലഹരണപ്പെട്ടിരുന്നു. റോഡിനുവേണ്ടി വരുന്ന ഭൂമി ഏറ്റെടുക്കൽ നടപടി പദ്ധതിക്കനുവദിച്ച അഞ്ച് വർഷത്തിനുള്ളിൽ പൂർത്തീകരിക്കാൻ കഴിയാതെ വന്നതോടെയാണ് പദ്ധതി കാലഹരണപ്പെട്ടത്. അനുവദിച്ച 3.13 കോടി ഫണ്ടും ലാപ്സായിരുന്നു. മറ്റൊരു അലൈൻമെൻറുണ്ടാക്കി പുതിയ രൂപരേഖ സർക്കാറിന് സമർപ്പിച്ചാൽ മാത്രമേ ഇനി പദ്ധതിക്ക് ജീവൻ വെക്കൂ. അതിനുള്ള നീക്കമാണിപ്പോൾ ഗ്രാമപഞ്ചായത്തധികൃതർ ആരംഭിച്ചത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി, ജില്ല കലക്ടർ, പി.ഡബ്ല്യു.ഡി. എക്സിക്യൂട്ടിവ് എൻജിനീയർ തുടങ്ങിയവർക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നിവേദനം സമർപ്പിച്ചിട്ടുണ്ട്. തുടർച്ചയെന്നോണം പുതിയ അലൈൻമെൻറുണ്ടാക്കുന്നതിനു വേണ്ടിയുള്ള സർവേ നടപടികൾക്ക് ഇൗ മാസം എട്ടിന് തുടക്കം കുറിക്കുകയും ചെയ്തു. ഇതോടെയാണ് റിയൽ എസ്റ്റേറ്റ് മാഫിയ അണിയറ നീക്കങ്ങളുമായി സജീവമായത്. ബൈപാസ് തുടങ്ങുന്ന ഭാഗത്ത് ഗവ. എൽ.പി സ്കൂളിന് എതിർവശത്ത് പട്ടികവർഗ ഹോസ്റ്റലിനു സമീപം കുറച്ചു സ്ഥലമുണ്ട്. എച്ച്.എം.എൽ തോട്ടത്തിെൻറ കൈവശമുള്ളതായിരുന്നു ഈ സ്ഥലമെന്ന് പറയപ്പെടുന്നു. വർഷങ്ങളായി ഈ സ്ഥലം വെറുതെ കിടക്കുകയാണ്. സ്കൂളിനു വേണ്ടിയുള്ള കിണർ, പമ്പ് ഹൗസ്, ഷട്ടിൽ കോർട്ട് എന്നിവയൊക്കെയാണ് തുറസ്സായി കിടക്കുന്ന ഇവിടെയുള്ളത്. ഇതിലൂടെയാണ് ബൈപാസ് കടന്നുപോകേണ്ടത്. എന്നാൽ, സർവേ ആരംഭിച്ചതിനുശേഷം കമ്പനി അധികൃതർ രംഗത്തുവരുകയും ഭൂമിക്ക് ചുറ്റും കമ്പിവേലി കെട്ടാൻ ശ്രമിക്കുകയും ചെയ്തു. നാട്ടുകാർ എതിർത്തതോടെ അവർ ശ്രമം ഉപേക്ഷിച്ച് പിന്തിരിയുകയായിരുന്നു. പൂത്തകൊല്ലി എസ്റ്റേറ്റിെൻറ ഇപ്പോഴത്തെ കൈവശക്കാരായിട്ടുള്ള റിയൽ എസ്‌റ്റേറ്റ് ഗ്രൂപ്പും ഭൂമി വിട്ടുകൊടുക്കാൻ തയാറല്ലെന്ന നിലപാടിലാണ്. ചിലർ സ്വാധീനിച്ചതിെൻറ ഫലമായാണ് ഇവർ എതിർപ്പുമായി രംഗത്തുവരാൻ കാരണമെന്നും സൂചനയുണ്ട്. സ്വമേധയാ നൽകിയില്ലെങ്കിലും പഞ്ചായത്തിന് ഭൂമി ഏറ്റെടുക്കാൻ കഴിയും. അതിനുള്ള നടപടികളുമായി പഞ്ചായത്ത് രംഗത്തിറങ്ങണമെന്നു മാത്രം. ജനങ്ങളെ അണിനിരത്തി എതിർപ്പുകളെ പരാജയപ്പെടുത്തി പദ്ധതി യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സഹദ് 'മാധ്യമ'ത്തോട് പറഞ്ഞു. FRIWDL14 മേപ്പാടി പി.ഡബ്ല്യു.ഡി ബൈപാസ് തുടങ്ങുന്ന ഭാഗത്തെ ഒഴിഞ്ഞുകിടക്കുന്ന ഭൂമിക്കു ചുറ്റും കമ്പിവേലി സ്ഥാപിക്കാൻ എച്ച്.എം.എൽ അധികൃതർ കരിങ്കൽ കാലുകൾ കുഴിച്ചിട്ട നിലയിൽ FRIWDL17 slug -------------------------------------- തൊഴിലാളികളെ തിരിച്ചെടുക്കണം അമ്പലവയൽ: മേഖല കാർഷിക ഗവേഷണ കേന്ദ്രത്തിൽ വർഷങ്ങളോളം ജോലിചെയ്ത തൊഴിലാളികളെ തിരിച്ചെടുത്ത് സ്ഥിരപ്പെടുത്തണമെന്ന് സമരസഹായ സമിതി ആവശ്യപ്പെട്ടു. ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും കോടതി തൊഴിലാളികളെ നിയമിക്കാൻ ആവശ്യപ്പെട്ടിട്ടും യൂനിവേഴ്സിറ്റി അതിന് തയാറാകുന്നില്ല. ഇതിനെതിരെ തൊഴിലാളികൾ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങും. ആദ്യഘട്ടമായി മേയ് 28ന് ഏകദിന ഉപവാസം സംഘടിപ്പിക്കും. സമര കൺവെൻഷൻ കെ. ഷെമീർ ഉദ്ഘാടനം ചെയ്തു. വി.കെ. കുട്ടികൃഷ്ണൻ സംസാരിച്ചു. സമര സഹായ സമിതി കൺവീനറായി കെ. ജാഷിദിനെയും ചെയർമാനായി അനീഷ് ബി. നായരെയും െതരഞ്ഞെടുത്തു. അധ്യാപക നിയമനം വൈത്തിരി: വലിയപാറ ഗവ. എൽ.പി സ്കൂളിൽ എൽ.പി.എസ്.എ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം തിങ്കളാഴ്ച രാവിെല 11ന് സ്കൂൾ ഒാഫിസിൽ നടക്കും. വടുവഞ്ചാൽ: ഗവ. ഹൈസ്കൂളിലെ ഒഴിവുള്ള എച്ച്.എസ്.എ ഗണിതം, എച്ച്.എസ്.എ നാച്വറൽ സയൻസ് തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നതിനുള്ള അഭിമുഖം ചൊവ്വാഴ്ച രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ നടക്കും. ---------------------------------- FRIWDL15 ayisha എൽ.എസ്.എസ് നേടിയ കെ.പി. ആയിശ അൻവർ (ഗവ. എൽ.പി സ്കൂൾ വലിയപാറ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.