മാനസികാരോഗ്യ പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കണം ^മനുഷ്യാവകാശ കമീഷൻ

മാനസികാരോഗ്യ പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കണം -മനുഷ്യാവകാശ കമീഷൻ lead * കേന്ദ്ര സർക്കാർ തുടങ്ങിയ പദ്ധതിയുടെ ഏറ്റെടുക്കൽ വൈകുന്നതിനെ തുടർന്നാണ് കമീഷൻ ഇടപെടൽ * നാലു വർഷങ്ങൾക്കു ശേഷം ഏറ്റെടുക്കണെമന്ന വ്യവസ്ഥയിൽ 2007ലാണ് പദ്ധതി തുടങ്ങിയത് കൽപറ്റ: ജില്ലയിലെ മാനസികാരോഗ്യ പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ നിർദേശം. നാലുവർഷം കഴിഞ്ഞ് സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന വ്യവസ്ഥയിൽ 2007ൽ കേന്ദ്ര സർക്കാർ തുടങ്ങിയതാണ് പദ്ധതി. എന്നാൽ, വർഷങ്ങൾ കഴിഞ്ഞിട്ടും ഏറ്റെടുക്കൽ നടപടി വൈകുന്നതിനെ തുടർന്നാണ് മനുഷ്യാവകാശ കമീഷൻ ഇടപെടൽ. 2013 -14 സാമ്പത്തിക വർഷം മുതൽ കേന്ദ്ര ഫണ്ട് മുടങ്ങിയ പദ്ധതി ഇപ്പോൾ ഏറക്കുറെ നിർജീവാവസ്ഥയിലാണ്. സംസ്ഥാന സർക്കാർ ഏറ്റെടുക്കുകയാണെങ്കിൽ രോഗികൾക്ക് ചികിത്സയും മരുന്നും മുടങ്ങാതെ നൽകാനാവുമെന്ന് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ഉത്തരവിൽ പറയുന്നു. 2007 ജൂൺ മുതൽ കേന്ദ്ര സർക്കാറി​െൻറ ദേശീയ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി ഇംഹാൻസി​െൻറ നേതൃത്വത്തിൽ രോഗികൾക്ക് ക്ലിനിക്കുകളും പരിശീലന ബോധവത്കരണ പരിപാടികളും നടത്തിയിരുന്നു. 17 ക്ലിനിക്കുകളാണ് പ്രവർത്തിക്കുന്നത്. എന്നാൽ, 2013 -14 സാമ്പത്തിക വർഷം മുതൽ കേന്ദ്ര ഫണ്ട് ലഭിക്കുന്നില്ല. എൻ.ആർ.എച്ച്.എം ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി തുടരുന്നത്. 33 ഇനം മരുന്നുകളിൽ 28 ഇനം കേരള മെഡിക്കൽ സർവിസ് കോർപറേഷൻ വഴി ലഭ്യമാക്കിയിട്ടുെണ്ടന്ന് ജില്ല മെഡിക്കൽ ഓഫിസറുടെ റിപ്പോർട്ടിൽ പറയുന്നു. ബാക്കിയുള്ള അഞ്ചിനം മരുന്നുകൾ വാങ്ങാനുള്ള ഫണ്ട് നിലവിലുള്ള പദ്ധതിയിൽ ലഭ്യമല്ല. ജില്ല പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി മരുന്ന് വാങ്ങാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായും റിപ്പോർട്ടിൽ പറയുന്നു. കെ.എൻ. മോഹനൻ നൽകിയ പരാതിയിലാണ് മനുഷ്യാവകാശ കമീഷൻ ഇടപെടൽ. --------------------------------------- കുറുവ വനത്തിൽ അതിക്രമിച്ചു കയറിയ സംഭവം: 50 പേർക്കെതിരെ കേസ് * ചങ്ങാടം അനധികൃതമായി ഉപയോഗിച്ചതിൽ നടപടിയില്ല മാനന്തവാടി: സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സി.പി.എം നടത്തിയ ബഹുജന മാർച്ചിനിടെ കുറുവ ദ്വീപിലെ വനത്തിനുള്ളിൽ അതിക്രമിച്ചു കയറിയവർക്കെതിരെ വനംവകുപ്പ് കേസെടുത്തു. കണ്ടാലറിയാവുന്ന 50 പേർക്കെതിരെയാണ് ചെതലയം റേഞ്ച് ഓഫിസർ കേസെടുത്തത്. മേയ് 12നായിരുന്നു സി.പി.എം കുറുവ ദ്വീപിലേക്ക് മാർച്ച് നടത്തിയത്്. അതേസമയം, ചങ്ങാടം സമരക്കാർ അനധികൃതമായി ഉപയോഗിച്ചതിൽ ഒരു നടപടിയും ഉണ്ടാകാത്തതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലി​െൻറ ഉടമസ്ഥതയിലുള്ളതാണ് ചങ്ങാടം. സമര ദിവസം ചങ്ങാടം പൊലീസിന് കൈമാറിയതാണെന്ന നിലപാടാണ് ജില്ല ടൂറിസം വകുപ്പ് (ഡി.ടി.പി.സി) സ്വീകരിച്ചത്. അതിനാൽ, അവയുടെ സുരക്ഷ ചുമതലയും പൊലീസിനാെണന്നാണ് ഇവരുടെ പക്ഷം. എന്നാൽ, പൊലീസ് നിർദേശ പ്രകാരം പുഴക്ക് അക്കരെ കെട്ടിയിട്ട ചങ്ങാടം എങ്ങെന ഇക്കരെ എത്തി എന്ന കാര്യത്തിൽ ഡി.ടി.പി.സി മൗനത്തിലാണ്. തങ്ങളുടെ ചങ്ങാടം അനധികൃതമായി ഉപയോഗിച്ച സംഭവത്തിൽ പരാതിയില്ലെന്ന ഡി.ടി.പി.സി അധികൃതരുടെ നിലപാടിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. കൊട്ടവയലിൽ കാട്ടാനകളുടെ വിളയാട്ടം * വയോധികയുടെ ഒന്നര ഏക്കർ കൃഷി നശിപ്പിച്ചു പനമരം: നീർവാരത്തിനടുത്ത് അമ്മാനി കൊട്ടവയലിൽ കാട്ടാനകളുടെ വിളയാട്ടം. തിങ്കളാഴ്ച വെളുപ്പിനെത്തിയ കാട്ടാനകൾ പ്രദേശത്തെ നിരവധി പേരുടെ കൃഷി നശിപ്പിച്ചു. അമ്മാനി കാടിനോട് ചേർന്ന നെഞ്ചറമൂലയിൽ നിന്നാണ് കാട്ടാനക്കൂട്ടം പതിവായി നീർവാരം കൊട്ടവയലിൽ എത്തുന്നത്. കൊട്ടവയൽ പത്മാവതി അവ്വ എന്ന വയോധികയുടെ ഒന്നര ഏക്കർ കൃഷി നശിപ്പിച്ചു. വാഴ, പയർ എന്നിവയാണ് ചവിട്ടി മെതിച്ചത്. രണ്ട് മാസം മുമ്പ് ഒരു ലക്ഷത്തിനടുത്ത് രൂപയിറക്കി ചെയ്ത കൃഷിയാണ് നശിപ്പിച്ചത്. ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണെന്ന് പത്മാവതി അവ്വ പറഞ്ഞു. തൊട്ടടുത്തുള്ള വി.എൻ. ലക്ഷ്മി ദേവി, രാജൻ എന്നിവരുടെ കൃഷിയിടങ്ങളിലും കാട്ടാനക്കൂട്ടം കയറി. കപ്പ, കവുങ്ങ്, പയർ, തെങ്ങ് എന്നിവയൊക്കെ നശിപ്പിച്ചു. നാല് തെങ്ങുകൾ കുത്തിമറിച്ചിട്ടു. 20ഓളം കവുങ്ങുകൾ ചുവടടക്കം പിഴുതു മാറ്റിയ നിലയിലാണ്. ഇവർക്കും ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. അമ്മാനി വനത്തോട് ചേർന്ന നെഞ്ചറമൂലയിൽ കാട്ടാന പ്രതിരോധ കിടങ്ങി​െൻറ നവീകരണം പുരോഗമിക്കുകയാണ്. നവീകരണം നടക്കുന്ന ഭാഗത്തു കൂടെയാണ് കാട്ടാനകൾ പുറത്തിറങ്ങുന്നത്. കിടങ്ങ് നിർമാണം വേഗത്തിലാക്കണമെന്നും കൃഷി നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. MONWDL5 കാട്ടാനകൾ നശിപ്പിച്ച വാഴകൃഷി എ.ഐ.ടി.യു.സി മാർച്ച്് നാളെ കൽപറ്റ: കേന്ദ്ര സർക്കാറി​െൻറ തൊഴിലാളി, ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ കൽപറ്റ ടെലിഫോൺ എക്സ്ചേഞ്ചിലേക്ക് ബുധനാഴ്ച മാർച്ച് നടത്തും. സി.പി.ഐ ജില്ല സെക്രട്ടറി കെ. രാജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. രാജ്യത്താകമാനം നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് ജില്ലയിലും മാർച്ച് നടത്തുന്നത്. മാർച്ചിൽ പങ്കെടുക്കുന്നവർ രാവിലെ 10 മണിക്ക് എം.എൻ സ്മാരകത്തിൽ എത്തണമെന്ന് എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി പി.കെ. മൂർത്തി അറിയിച്ചു. --------------------------------------- MONWDL7 dhiya Fathima എൽ.എസ്.എസ് നേടിയ സി. ദിയ ഫാത്വിമ (െസൻറ് ജോസഫ്സ് യു.പി സ്കൂൾ, മേപ്പാടി)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.