കള്ളനെ പിന്തുടർന്ന ഗൃഹനാഥന്​ കുത്തേറ്റു; കിണറ്റിൽ ചാടിയ കള്ളൻ പൊലീസ്​ പിടിയിലായി

കിണറ്റിൽ ചാടിയ കള്ളനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു പയ്യോളി: മോഷണശ്രമത്തിനിടെ ഗൃഹനാഥനെ കുത്തിപ്പരിക്കേൽപിച്ച് രക്ഷപ്പെടാൻ കിണറ്റിൽ ചാടിയ കള്ളനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. ചേർത്തല വൈപ്പിൻ സ്വദേശി കൈലാസ് എന്ന ഭഗനാണ് (60) കസ്റ്റഡിയിലുള്ളത്. ഞായറാഴ്ച അർധരാത്രി ഇരിങ്ങൽ അമ്പലക്കുറ്റി വീട്ടിലാണ് സംഭവം. മോഷണശ്രമത്തിനിടെ കള്ളൻ ഗൃഹനാഥനായ ബാബുവി​െൻറ ശ്രദ്ധയിൽപെടുകയായിരുന്നു. േമാഷണശ്രമം ഉപേക്ഷിച്ച് കള്ളൻ ഒാടിയപ്പോൾ ബാബുവും ബഹളംകൂട്ടി പിന്നാലെ ഒാടി. വഴിയിൽ കള്ളനും ബാബുവും തമ്മിൽ പിടിവലിയായി. ഇതിനിടയിൽ മോഷ്ടാവ് കൊടുവാൾ വീശിയപ്പോൾ ബാബുവിന് പരിക്കേറ്റു. ഒാടുന്നതിൽ മോഷ്ടാവ് അബദ്ധത്തിൽ തോട്ടിൽ വീഴുകയും ചെയ്തു. ബാബു േതാട്ടിൽനിന്ന് കരക്കെത്തുേമ്പാഴേക്കും കള്ളൻ ഒാടിമറഞ്ഞിരുന്നു. ബഹളം കേെട്ടത്തിയ നാട്ടുകാരും ബാബുവും കള്ളനെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. നാട്ടുകാരെ കണ്ടയുടനെ കള്ളൻ കിണറ്റിലേക്ക് എടുത്തുചാടി. പയ്യോളി എസ്.െഎ എ.കെ. സജീഷി​െൻറ നേതൃത്വത്തിൽ പൊലീസ് കിണറിനു സമീപമെത്തിയപ്പോൾ കള്ളൻ കിണറിൽനിന്ന് കയറിവന്നു. ഇയാളിൽനിന്ന് മൂർച്ചയേറിയ കൊടുവാളും പൂട്ടുപൊളിച്ചുമാറ്റുന്ന ഹുക്കും ആയുധങ്ങളും പിടിച്ചെടുത്തു. മേലടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പരിശോധനക്ക് വിധേയനാക്കി. ചോദ്യം ചെയ്യലിൽ ഞാറക്കൽ, വൈപ്പിൻ, തിരുവനന്തപുരം ഭാഗങ്ങളിൽ മോഷണം നടത്തിയതായും പൊലീസ് പറഞ്ഞു. പയ്യോളി ഭാഗത്ത് മോഷണം നടത്തിയതിന് തെളിവ് ലഭിച്ചിട്ടില്ല. പൊലീസ് കൂടുതൽ ചോദ്യം ചെയ്യുന്നുണ്ട്. ഇയാളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.